റിലയന്‍സും എച്ച്ഡിഎഫ്‌സി ബാങ്കും തുണച്ചു, വാരാദ്യത്തില്‍ 466 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്

കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ നിലമെച്ചപ്പെടുത്തിക്കൊണ്ട് വിപണി മുന്നേറി

kerala company today
-Ad-

വിപണിയില്‍ വാങ്ങലുകള്‍ വര്‍ധിച്ചതോടെ പുതിയ ആഴ്ചയുടെ തുടക്കത്തിലും വിപണി മുന്നേറി. ചില കമ്പനികളില്‍ നിന്നുള്ള ചില നല്ല വാര്‍ത്തകളും വിപണിയെ പോസിറ്റീവായി സ്വാധീനിച്ചു. 2020 – 21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പാ വിതരണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരി വില മൂന്നുശതമാനം ഉയര്‍ന്നു.

സെന്‍സെക്‌സ് 1.29 ശതമാനം (466 പോയ്ന്റ്) ഉയര്‍ന്ന് 36,487ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര & മഹീന്ദ്ര എന്നിവരാണ് ഇന്ന് സെന്‍സെക്‌സിന്റെ മുന്നേറ്റത്തിന് കാരണമായ ഓഹരികള്‍.

നിഫ്റ്റി 1.47 ശതമാനം (156 പോയ്ന്റ്) ഉയര്‍ന്ന് 10,764ല്‍ ക്ലോസ് ചെയ്തു.

-Ad-

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് 1,851.40 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ റിലയന്‍സ് ഓഹരി റെക്കോര്‍ഡ് വിലയായ 1,858ല്‍ തൊട്ടിരുന്നു.

വിവിധ സെക്ടറുകള്‍ എടുത്താല്‍, ഫാര്‍മ സെക്ടര്‍ ഒഴികെ, എന്‍ എസ് ഇയിലെ ഏതാണ്ടെല്ലാ സെക്ടറുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 70 ശതമാനത്തോളം സെയ്ന്‍സ് നേടാന്‍ സാധിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശോഭ ഡെവലപ്പേഴ്‌സിന്റെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്നു.

ആഗോള ഓഹരി വിപണികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചൈനയിലെ വ്യാവസായിക മേഖല സാധാരണ നിലയിലേക്ക് വരുന്നുവെന്ന വാര്‍ത്തകളാണ് ആഗോള വിപണിക്ക് കരുത്തേകുന്നത്.

എണ്ണ വില ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

പതിനൊന്ന് കേരള കമ്പനികള്‍ ഇന്ന് നിലമെച്ചപ്പെടുത്തിയില്ല. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്ക്, 0.68 ശതമാനം ഉയര്‍ന്നപ്പോള്‍, ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 0.29 ശതമാനം വര്‍ധിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 1.23 ശതമാനം വര്‍ധിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 0.25 ശതമാനം ഇടിഞ്ഞു.

എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില 0.25 ശതമാനം ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെയും മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ കുറഞ്ഞു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 1.47 ശതമാനം ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here