Begin typing your search above and press return to search.
ഐറ്റി ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി സൂചികകള്‍
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ മുന്നേറി ഓഹരി സൂചികകള്‍. ഐറ്റി ഓഹരികള്‍ തിളങ്ങിയതാണ് മുന്നേറ്റത്തിന് പ്രധാന കാരണം.
സെന്‍സെക്‌സ് 226.47 പോയ്ന്റ് ഉയര്‍ന്ന് 55555.79 പോയ്ന്റിലും നിഫ്റ്റി 46 പോയ്ന്റ് ഉയര്‍ന്ന് 16496.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 745 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2438 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ 135 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച് സി എല്‍ ടെക്‌നോളജീസ്, നെസ്ലെ, ടിസിഎസ്, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്ട്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
നിഫ്റ്റി ഐറ്റി സൂചികയില്‍ 1.7 ശതമാനം ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. മെറ്റല്‍, ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകള്‍ 0.5- 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.90 ശതമാനവും സ്‌മോള്‍കാപ് സൂചികയില്‍ 1.5 ശതമാനം ഇടിവും രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ആറെണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ. പാറ്റ്‌സ്പിന്‍ ഇന്ത്യ (3.56 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.14 ശതമാനം), ആസ്റ്റര്‍ ഡി എം (2.39 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.58 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.54 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (0.40 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
അതേസമയം ഹാരിസണ്‍സ് മലയാളം, എഫ്എസിടി, എവിറ്റി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ധനലക്ഷ്മി ബാങ്ക്, നിറ്റ ജലാറ്റിന്‍, റബ്ഫില ഇന്റര്‍നാഷണല്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 23 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
Next Story
Videos