നിറം മങ്ങി ഓട്ടോ, ഐറ്റി, മെറ്റല്‍, ഫാര്‍മ ഓഹരികള്‍; സൂചികകളില്‍ ഇടിവ്

അവസാന മണിക്കൂറുകളിലെ വ്യാപക ഓഹരി വിറ്റഴിക്കലിനെ തുടര്‍ന്ന് ഓഹരി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 554.05 പോയ്ന്റ് ഇടിഞ്ഞ് 60754.86 പോയ്ന്റിലും നിഫ്റ്റി 195.10 പോയ്ന്റ് ഇടിഞ്ഞ് 18113 പോയ്ന്റിലും ക്ലോസ് ചെയ്തു. 1007 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2218 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 59 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്,് മാരുതി സുസുകി, അള്‍ട്രാടെക് സിമന്റ്, ഐഷര്‍ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ വിലിയിടിഞ്ഞു. ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഡോ റെഡ്ഡീസ് ലാബ്‌സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ നേട്ടമുണ്ടാക്കി. എല്ലാ സെക്ടറര്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, ഐറ്റി,കാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, റിയല്‍റ്റി, ഫാര്‍മ, എഫ്എംസിജി എന്നിവ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 1-2 ശതമാനം ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 20 ശതമാനം നേട്ടവുമായി കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് നേട്ടത്തില്‍ മുന്നിലുണ്ട്. പാറ്റ്‌സ്പിന്‍ ഇന്ത്യ (4 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.57 ശതമാനം), എഫ്എസിടി (0.75 ശതമാനം), ആസ്റ്റര്‍ ഡിഎം (0.56 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.05 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍. ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കിറ്റെക്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, അപ്പോളോ ടയേഴ്‌സ് തുടങ്ങി 23 കേരള ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.

അപ്പോളോ ടയേഴ്‌സ് 235.25

ആസ്റ്റര്‍ ഡി എം 189.60

എവിറ്റി 83.40

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 137.25

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 347.85

സിഎസ്ബി ബാങ്ക് 243.05

ധനലക്ഷ്മി ബാങ്ക് 14.86

ഈസ്റ്റേണ്‍ ട്രെഡ്‌സ് 48.65

എഫ്എസിടി 147.50

ഫെഡറല്‍ ബാങ്ക് 98.35

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 83.00

ഹാരിസണ്‍സ് മലയാളം 186.55

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.35

കല്യാണ്‍ ജൂവലേഴ്‌സ് 68.95

കേരള ആയുര്‍വേദ 77.55 2.10 (2.64%)

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 50.40 +8.40 (+20.00%)

കിറ്റെക്‌സ് 247.45 12.70 (4.88%)

കെഎസ്ഇ 2145.00 16.25 (0.75%)

മണപ്പുറം ഫിനാന്‍സ് 162.95

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 364.00

മുത്തൂറ്റ് ഫിനാന്‍സ് 1462.95

നിറ്റ ജലാറ്റിന്‍ 260.10

പാറ്റ്‌സ്പിന്‍ ഇന്ത്യ 12.99

റബ്ഫില ഇന്റര്‍നാഷണല്‍ 118.95

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 165.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.11

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.40

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 222.95

വണ്ടര്‍ലാ ഹോളിഡേയ്‌സ് 212.00


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it