Begin typing your search above and press return to search.
സൂചികകളില്‍ ഇടിവ്
ഇന്ന് ഓഹരി സൂചികകളില്‍ ഇടിവ്. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 200.18 പോയ്ന്റി ഇടിഞ്ഞ് 57991.11 പോയ്ന്റിലും നിഫ്റ്റി 73.70 പോയ്ന്റ് ഇടിഞ്ഞ് 17241 പോയ്ന്റിലും ക്ലോസ് ചെയ്തു.. 1406 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്ഡ 2056 ഓഹരികളുടെ വില ഇടിഞ്ഞു. 161 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ഹീറോ മോട്ടോകോര്‍പ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ഐറ്റി തുടങ്ങിയവയാണ് വിലയിടിഞ്ഞ ഓഹരികള്‍. ആക്‌സിസ് ബാങ്ക്, ടിസിഎസ്, എച്ച് ഡി എഫ് സി ലൈഫ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
ഐറ്റി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. പി എസ് യു ബാങ്ക്, റിയല്‍റ്റി, എഫ്എംസിജി, കാപിറ്റല്‍ ഗുഡ്‌സ്, പവര്‍ സൂചികകള്‍ 1 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. നിറ്റ ജലാറ്റിന്‍ (7.31 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (2.51 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.90 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.57 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.54 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.26 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. എന്നാല്‍
കേരള ആയുര്‍വേദ, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), സിഎസ്ബി ബാങ്ക് , കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ്, എഫ്എസിടി, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, എവിറ്റി തുടങ്ങി 21 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു. ഈസ്റ്റേണ്‍ ട്രെഡ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.
Next Story
Videos