മൂന്നാം ദിനത്തിലും സൂചികകള്‍ താഴോട്ട്

തുടര്‍ച്ചയായ മൂന്നാം സെഷനിലും ഓഹരി സൂചികകള്‍ താഴേക്ക്. സെന്‍സെക്‌സ് 843.79 പോയ്ന്റ് ഇടിഞ്ഞ് 57147.32 പോയ്ന്റിലും നിഫ്റ്റി 257.50 പോയ്ന്റ് ഇടിഞ്ഞ് 16983.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കയും ലോകരാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഭൗമരാ്ര്രഷ്ടീയ പ്രശ്‌നങ്ങളും നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും മറ്റു ലോകവിപണിയെ അപേക്ഷിച്ച് വലിയ തിരിച്ചടി ഇന്ത്യന്‍ ഓഹരി വിപണി നേരിട്ടിട്ടില്ല. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുമ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നത് ഒരു പരിധിവരെ വിപണിയെ താങ്ങി നിര്‍ത്തുന്നു.
1036 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. എന്നാല്‍ 2291 ഓഹരികളുടെ വില ഇടിഞ്ഞു. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഡിവിസ് ലാബ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്ലെ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. അതേസമയം ആക്‌സിസ് ബാങ്ക് അദാനി എന്റര്‍പ്രൈസസ്, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയ നേട്ടമുണ്ടാക്കി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, മെറ്റല്‍, ഐറ്റി, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി സൂചികകളില്‍ 1-3 ശതമാനം ഇടിവാണ് ഉണ്ടായത്.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. നിറ്റ ജലാറ്റിന്‍ (8.40 ശതമാനം), എവിറ്റി (1.92 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.61 ശതമാനം), ഫെഡറല്‍ ബാങ്ക് (0.95 ശതമാനം), സിഎസ്ബി ബാങ്ക് (0.80 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.33 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കേരള ആയുര്‍വേദ, ആസ്റ്റര്‍ ഡി എം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 267.00

ആസ്റ്റര്‍ ഡി എം 248.00

എവിറ്റി 103.55

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 206.90

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 506.50

സിഎസ്ബി ബാങ്ക് 238.40

ധനലക്ഷ്മി ബാങ്ക് 11.99

ഈസ്റ്റേണ്‍ ട്രെഡ്‌സ് 37.45

എഫ്എസിടി 118.70

ഫെഡറല്‍ ബാങ്ക് 122.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.65

ഹാരിസണ്‍സ് മലയാളം 144.75

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 42.50

കല്യാണ്‍ ജൂവലേഴ്‌സ് 97.70

കേരള ആയുര്‍വേദ 76.05

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 102.25

കിറ്റെക്‌സ് 205.15

കെഎസ്ഇ 1890.00

മണപ്പുറം ഫിനാന്‍സ് 99.30

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 250.40

മുത്തൂറ്റ് ഫിനാന്‍സ് 1027.30

നിറ്റ ജലാറ്റിന്‍ 596.30

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.66

റബ്ഫില ഇന്റര്‍നാഷണല്‍ 91.25

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 116.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.86

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.52

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 250.15

വണ്ടര്‍ലാ ഹോളിഡേയ്‌സ് 366.55

Related Articles
Next Story
Videos
Share it