ഐറ്റി, ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കി; സൂചികകളില്‍ ഇന്ന് മുന്നേറ്റം
സൂചികകളില്‍ ഇന്ന് മുന്നേറ്റം. സെന്‍സെക്‌സ് 684.64 പോയ്ന്റ് ഉയര്‍ന്ന് 57919.97 പോയ്ന്റിലും നിഫ്റ്റി 171.40 പോയ്ന്റ് ഉയര്‍ന്ന് 17185.70 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1757 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1591 ഓഹരികളുടെ വില ഇടിഞ്ഞു. 146 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഇന്‍ഫോസിസ്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, യുപിഎല്‍, എച്ച് സി എല്‍ ടെക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുമ്പോള്‍ ഒഎന്‍ജിസി, മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, ഹെല്‍ത്ത് കെയര്‍, ഐറ്റി സൂചികള്‍ 0.5 - 1.8 ശതമാനം നേട്ടം രേഖപ്പെടുത്തി. എന്നാല്‍ മെറ്റല്‍, പവര്‍, റിയല്‍റ്റി സൂചികകള്‍ 0.5-1 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
15 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഫെഡറല്‍ ബാങ്ക് (4.73 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.30 ശതമാനം), കിറ്റെക്‌സ് (2.05 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.03 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.03 ശതമാനം), ഇന്‍ഡിട്രേഡ് (1.91 ശതമാനം), എവിറ്റി (1.89 ശതമാനം) തുടങ്ങിയ കേരള കമ്പനി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം നിറ്റ ജലാറ്റിന്‍,
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്,
സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ തുടങ്ങി 13 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.