തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തോടെ സൂചികകള്‍

ചാഞ്ചാട്ടത്തിനിടയിലും നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍. തുടര്‍ച്ചയായ നാലാം ദിവസവും സൂചികളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 146.59 പോയ്ന്റ് ഉയര്‍ന്ന് 59107.19 പോയ്ന്റിലും നിഫ്റ്റി 25.30 പോയ്ന്റ് ഉയര്‍ന്ന് 17512.30 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണിയുടെ കരുത്തുറ്റ പ്രകടനവും ഇന്ധനവിലയിലുള്ള ഇടിവും ആഭ്യന്തര വിപണിക്ക് നേട്ടമായി.
1592 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1724 ഓഹരികളുടെ വില ഇടിഞ്ഞു. 149 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച് ഡി എഫ് സി, നെസ്ലെ ഇന്ത്യ, ഐറ്റിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്‍ടിപിസി, ജെ എസ് ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ, ബജാജ് ഫിന്‍സെര്‍വ്, കോള്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
മെറ്റല്‍സ്, പവര്‍ സൂചികകള്‍ 1 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ എഫ്എംസിജി, റിയല്‍റ്റി സൂചികകള്‍ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. എവിറ്റി (8.40
ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് ( 3.20 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ( 3.08 ശതമാനം), നിറ്റ ജലാറ്റിന്‍ (2.63 ശതമാനം), എഫ്എസിടി (2.55 ശതമാനം), അപ്പോളോ ടയേഴ്‌സ്(2.50 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പെടുന്നു. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, കേരള ആയുര്‍വേദ, ഈസ്റ്റേണ്‍ ട്രെഡ്‌സ് തുടങ്ങി 16 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 287.30

ആസ്റ്റര്‍ ഡി എം 246.65

എവിറ്റി 114.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 200.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 519.40

സിഎസ്ബി ബാങ്ക് 249.05

ധനലക്ഷ്മി ബാങ്ക് 11.79

ഈസ്റ്റേണ്‍ ട്രെഡ്‌സ് 36.00

എഫ്എസിടി 118.50

ഫെഡറല്‍ ബാങ്ക് 131.20

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.00

ഹാരിസണ്‍സ് മലയാളം 139.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.40

കല്യാണ്‍ ജൂവലേഴ്‌സ് 105.40

കേരള ആയുര്‍വേദ 70.55

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 97.80

കിറ്റെക്‌സ് 202.75

കെഎസ്ഇ 1875.00

മണപ്പുറം ഫിനാന്‍സ് 102.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 251.20

മുത്തൂറ്റ് ഫിനാന്‍സ് 1050.00

നിറ്റ ജലാറ്റിന്‍ 592.75

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.62

റബ്ഫില ഇന്റര്‍നാഷണല്‍ 88.80

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 115.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.15

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.58

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 254.25

വണ്ടര്‍ലാ ഹോളിഡേയ്‌സ് 363.70


Related Articles
Next Story
Videos
Share it