ഏഴു ദിവസത്തെ ഇടിവ് അവസാനിച്ചു; മുന്നേറ്റവുമായി സൂചികകള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിക് പോയ്ന്റ് വര്‍ധിപ്പിച്ചതിന് പിന്നാലെ ഓഹരി സൂചികകളില്‍ മുന്നേറ്റം. ഏഴു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് വിപണി മുന്നേറുന്നത്. സെന്‍സെക്‌സ് 1016.96 പോയ്ന്റ് ഉയര്‍ന്ന് 57426.92 പോയ്ന്റിലും നിഫ്റ്റി 276.20 പോയ്ന്റ് ഉയര്‍ന്ന് 17094.30 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 2283 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1058 ഓഹരികളുടെ വില ഇടിഞ്ഞു. 95 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്‌സ് 278.85
ആസ്റ്റര്‍ ഡി എം 252.70
എവിറ്റി 100.95
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 218.85
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 441.60
സിഎസ്ബി ബാങ്ക് 221.55
ധനലക്ഷ്മി ബാങ്ക് 12.12
ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.75
എഫ്എസിടി 108.75
ഫെഡറല്‍ ബാങ്ക് 118.60
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.20
ഹാരിസണ്‍സ് മലയാളം 143.75
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.00
കല്യാണ്‍ ജൂവലേഴ്‌സ് 96.25
കേരള ആയുര്‍വേദ 71.50
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 111.00
കിറ്റെക്‌സ് 197.55 +2.20 (+1.13%)
കെഎസ്ഇ 1915.05 2.90 (0.15%)
മണപ്പുറം ഫിനാന്‍സ് 97.45 +3.30 (+3.51%)
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 254.85
മുത്തൂറ്റ് ഫിനാന്‍സ് 1041.00
നിറ്റ ജലാറ്റിന്‍ 514.05
പാറ്റ്‌സ്പിന്‍ ഇന്ത്യ 11.71
റബ്ഫില ഇന്റര്‍നാഷണല്‍ 90.00
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 126.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.50
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.46
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 243.10
വണ്ടര്‍ലാ ഹോളിഡേയ്‌സ് 380.00