ഓഹരി വിപണി: പുതുവര്‍ഷത്തില്‍ നേട്ടത്തോടെ തുടക്കം

പുതുവര്‍ഷത്തിലെ ആദ്യ ട്രേഡിംസ് സെഷനില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 327.05 പോയ്ന്റ് ഉയര്‍ന്ന് 61167.79 പോയ്ന്റിലും നിഫ്റ്റ് 92.20 പോയ്ന്റ് ഉയര്‍ന്ന് 18197.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2254 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1245 ഓഹരികളുടെ വില ഇടിഞ്ഞു. 177 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എന്നാല്‍ ടൈറ്റന്‍ കമ്പനി, ഏഷ്യന്‍ പെയ്ന്റ്സ്, ഡിവിസ് ലാബ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. മെറ്റല്‍ സൂചിക 3 ശതമാനവും റിയല്‍റ്റി 1 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

18 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.99 ശതമാനം), കേരള ആയുര്‍വേദ (4.73 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (4.27 ശതമാനം), നിറ്റ ജലാറ്റിന്‍ (3.94 ശതമാനം), സിഎസ്ബി ബാങ്ക് (3.50 ശതമാനം), എവിറ്റി (3.14 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ്(2.98 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.75 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു.

എഫ്എസിടി, പാറ്റ്സ്പിന്‍ ഇന്ത്യ, ഈസ്റ്റേണ്‍ ട്രെഡ്സ്, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്സ് തുടങ്ങി 11 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.

കേരള കമ്പനികളുടെ വില (2/1/2023)

അപ്പോളോ ടയേഴ്സ് 328.40

ആസ്റ്റര്‍ ഡി എം 229.55

എവിറ്റി 109.90

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 280.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 530.50

സിഎസ്ബി ബാങ്ക് 245.75

ധനലക്ഷ്മി ബാങ്ക് 20.15

ഈസ്റ്റേണ്‍ ട്രെഡ്സ് 35.00

എഫ്എസിടി 353.15

ഫെഡറല്‍ ബാങ്ക് 137.65

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.70

ഹാരിസണ്‍സ് മലയാളം 138.15

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.35

കല്യാണ്‍ ജൂവലേഴ്സ് 125.65

കേരള ആയുര്‍വേദ 110.80

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 101.45

കിറ്റെക്സ് 192.45

കെഎസ്ഇ 1880.00

മണപ്പുറം ഫിനാന്‍സ് 119.40

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 274.00

മുത്തൂറ്റ് ഫിനാന്‍സ് 1090.70

നിറ്റ ജലാറ്റിന്‍ 640.90

പാറ്റ്സ്പിന്‍ ഇന്ത്യ 11.61

റബ്ഫില ഇന്റര്‍നാഷണല്‍ 79.25

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 106.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 19.25

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.76

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 265.00

വണ്ടര്‍ലാ ഹോളിഡേയ്സ് 352.00

30/12/2022

അപ്പോളോ ടയേഴ്സ് 324.45

ആസ്റ്റര്‍ ഡി എം 231.10

എവിറ്റി 106.55

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 266.70

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 534.60

സിഎസ്ബി ബാങ്ക് 237.45

ധനലക്ഷ്മി ബാങ്ക് 19.80

ഈസ്റ്റേണ്‍ ട്രെഡ്സ് 35.75

എഫ്എസിടി 371.70

ഫെഡറല്‍ ബാങ്ക് 138.95

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.35

ഹാരിസണ്‍സ് മലയാളം 136.40

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.50

കല്യാണ്‍ ജൂവലേഴ്സ് 126.45

കേരള ആയുര്‍വേദ 105.80

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 97.30

കിറ്റെക്സ് 192.95

കെഎസ്ഇ 1887.70

മണപ്പുറം ഫിനാന്‍സ് 116.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 271.25

മുത്തൂറ്റ് ഫിനാന്‍സ് 1063.45

നിറ്റ ജലാറ്റിന്‍ 616.60

പാറ്റ്സ്പിന്‍ ഇന്ത്യ 12.17

റബ്ഫില ഇന്റര്‍നാഷണല്‍ 79.20

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 105.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.80

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.78

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 261.15

വണ്ടര്‍ലാ ഹോളിഡേയ്സ് 341.80

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it