മൂന്നാം ദിനവും സൂചികകള്‍ താഴേക്ക്
സെന്‍സെക്‌സ് 18.32 പോയിന്റ് താഴ്ന്ന് 60,672.72 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17.90 പോയിന്റ് ഇടിഞ്ഞ് 17,826.70ല്‍ എത്തി.1460 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1992 ഓഹരികളുടെ വില ഇടിഞ്ഞു. 145 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
Top Gainers
ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്. എന്‍ടിപിസി, പോളിസി ബസാര്‍, സീമെന്‍സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ എന്നിവയാണ് നേട്ടമുണ്ടാക്കിയവരില്‍ മുമ്പില്‍. അംബുജസിമന്റ് (0.11 ശതമാനം), അദാനി പോര്‍ട്ട്‌സ് (0.60 ശതമാനം), അദാനി പവര്‍ (4.97 ശതമാനം), എന്‍ഡിടിവി (0.91 ശതമാനം) എന്നിവയുടെ ഓഹരികളാണ് അദാനി ഗ്രൂപ്പില്‍ നിന്ന് നേട്ടമുണ്ടാക്കിയത്.
Top Losers
ടാറ്റ ടെലിസര്‍വീസെസ്, ബാങ്ക് ഓഫ് ഇന്ത്യ, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രൊജക്ട്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ ലോവര്‍ സര്‍ക്യൂട്ടിലെത്തി.
പ്രധാന സൂചികകളെല്ലാം ഇന്ന് ഇടിഞ്ഞു. റിയാല്‍റ്റി സൂചിക 1.20 ശതമാനവും ഐടി 0.88 ശതമാനവും താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് 7 കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. 21 കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമില്ല.