വിലക്കയറ്റത്തിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില, വെള്ളി വില കൂടി

രണ്ട് ദിവസത്തെ വിലക്കയറ്റത്തിന് വിശ്രമം, കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവന് 43,480 രൂപയും ഗ്രാമിന് 5,435 രൂപയുമാണ്. ഇന്നലെ 80 രൂപയും ഇക്കഴിഞ്ഞ ശനിയാഴ്ച 120 രൂപയുമാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. എന്നാല്‍ കഴിഞ്ഞ വാരം 800 രൂപയോളം ഒരു പവന്‍ സ്വര്‍ണത്തിന് വിലക്കുറവുണ്ടായിരുന്നു.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് ഇന്ന് 4,508 രൂപയാണ്.

ആഗോളവിപണി

സ്വര്‍ണത്തിനും ഡോളറിനും രൂപയ്ക്കും ആഗോള വിപണിയില്‍ നേരിടുന്ന വലിയ ചാഞ്ചാട്ടമാണ് ആഭ്യന്തര സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്. രൂപ ഇന്നും നേട്ടത്തോടെ തുടങ്ങി.

ഡോളര്‍ ഏഴു പൈസ കുറഞ്ഞ് 81.97 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 81.95 രൂപയായി. സ്വര്‍ണം ഇന്ന് ലോകവിപണിയില്‍ 1,929 ഡോളറിലേക്കു കയറി. ഇന്നലെ 1,925 ഡോളര്‍ നിരക്കിലായിരുന്നു. 1910 ഡോളറിലായിരുന്നു കഴിഞ്ഞയാഴ്ച ഔണ്‍സ് വില നിന്നിരുന്നത്.

വെള്ളിവില

കേരളത്തില്‍ രണ്ട് ദിവസം മാറാതെ നിന്ന വെള്ളിവില ഇന്നുയര്‍ന്നു. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 77 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളി 103 രൂപയിലാണ് വില്‍പ്പന തുടരുന്നത്.

Related Articles
Next Story
Videos
Share it