എങ്ങോട്ടാണ് പൊന്നേ; കേരളത്തില്‍ ഇന്നും സ്വര്‍ണ വിലക്കയറ്റം
കേരളത്തില്‍ സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് ഇന്ന് 10 രൂപ ഉയര്‍ന്ന് 5,775 രൂപയായി. പവന് 80 രൂപ കൂടി 46,200 രൂപയുമായി. ഈ വാരത്തിന്റെ തുടക്കത്തില്‍ സ്വര്‍ണത്തിന് തുടര്‍ച്ചയായ വിലക്കുറവുണ്ടായിരുന്നു. പിന്നീട് ഇന്നലെ സ്വര്‍ണ വില കുത്തനെ കയറി. പവന് 800 രൂപയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.
ആഗോള വിപണിയില്‍ കഴിഞ്ഞ ആഴ്ച അല്‍പ്പം താഴ്ന്ന നിലവാരത്തില്‍ വ്യാപാരം നടത്തിയിരുന്ന സ്പോട്ട് സ്വര്‍ണം ഉയര്‍ന്ന് വ്യാപാരം തുടര്‍ന്നതോടെയാണ് കേരളത്തിലെ സ്വര്‍ണ വിപണിയിലും വിലക്കയറ്റം പ്രകടമായത്.
ആഗോള വിപണിയില്‍
ആഗോള വിപണിയില്‍ ഇന്ന് 2,037 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്പോട്ട് സ്വര്‍ണം 2,036 ഡോളറിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടി. ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 4,790 രൂപയായി. വെള്ളി വിലയും വര്‍ധിച്ചു. ഗ്രാമിന് 1 രൂപ ഉയര്‍ന്ന് 80 രൂപയായി.