ഓണത്തിന് ഉയരാതെ സ്വര്‍ണ വില; ഉപയോക്താക്കള്‍ക്ക് ആശ്വാസം
അഞ്ച് ദിവസമായി കേരളത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്നും ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു. അതിനു മുമ്പ് തുടര്‍ച്ചയായ വിലക്കുറവുണ്ടായിരുന്നു. ഓഗസ്റ്റ് 17 മുതല്‍ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില രേഖപ്പെടുത്തിയത്. ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് അത്.രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്. സ്വര്‍ണം ലോക വിപണിയില്‍ 1916 ഡോളറിലാണ്.
റെക്കോര്‍ഡ് ഉയരത്തില്‍ നിന്നു ഇറങ്ങിയ ബോണ്ട് യീല്‍ഡിന്റെ ചലനങ്ങള്‍ സ്വര്‍ണത്തിന്റെ ഗതി നിര്‍ണയിക്കുമെന്നാണ് കരുതുന്നത്.
18 കാരറ്റ് സ്വര്‍ണ വിലയും മാറിയില്ല. ഗ്രാമിന് 4,518 രൂപ.
വെള്ളി വില
വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് 80 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.