ആഗോള വിപണിയില്‍ ഇടിവ്; പവന്‍ വില വീണ്ടും 44,000 രൂപയ്ക്ക് താഴെ

സ്വര്‍ണം ആഗോള വിപണിയില്‍ 1,936 ഡോളറിലെത്തി. കേരളത്തില്‍ രണ്ട് ദിവസമായി സ്വര്‍ണ വില താഴേക്ക്. 22 കാരറ്റ് സ്വര്‍ണം (22 carat gold) ഒരു പവന് ഇന്ന് 120 രൂപ കുറഞ്ഞ് 43,960 രൂപ എത്തി. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,495 രൂപയുമായി. ഇന്നലെ 240 രൂപയുടെ കുറവുണ്ടായിരുന്നു.

എന്നാൽ സ്വര്‍ണവില പവന് 44,000 രൂപയ്ക്ക് താഴേക്കെത്തിയെങ്കിലും ഒരു പവന്‍ ആഭരണമായി വാങ്ങുന്നവര്‍ക്ക് ജി.എസ്.ടി, പണിക്കൂലി, ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയെല്ലാം ചേര്‍ത്ത് 44,500 രൂപയ്ക്ക് മുകളിൽ വേണ്ടി വരും.

22 കാരറ്റ് സ്വർണത്തിന് കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് സ്വര്‍ണ വില പവന് 45,760 രൂപയാണ്. മേയ് അഞ്ചിലെ വിലയാണ് ഇത്. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.

18 കാരറ്റ് സ്വര്‍ണം

18 കാരറ്റ് സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഇന്ന് 4,548 രൂപയായി.

വെള്ളി വില

സാധാരണ വെള്ളി വിലയില്‍ മൂന്നാം ദിവസവും തുടര്‍ച്ചയായ വിലക്കുറവ്. ഗ്രാമിന് ഇന്ന് ഒരു രൂപ കുറഞ്ഞ് 79 രൂപയായി. ഇന്നലെ ഒരു രൂപ വര്‍ധിച്ചിരുന്നു. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില ഏതാനും മാസങ്ങളായി മാറ്റമില്ലാതെ 103 രൂപയിലാണ് നില്‍ക്കുന്നത്.

Related Articles
Next Story
Videos
Share it