വീണ്ടും 44,000 രൂപയില്‍ നിന്നും താഴേക്കിറങ്ങി പവന്‍ വില
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 44,000 രൂപയില്‍ താഴെ. ഇന്ന് 80 രൂപ കുറഞ്ഞ് പവന് 43,960 രൂപയായി. ഇന്നലെയും 80 രൂപയുടെ കുറവുണ്ടായിരുന്നു. ഗ്രാമിന് 10 രൂപ താഴ്ന്ന് ഇന്ന് 5,495 രൂപയിലാണ് ഒരു ഗ്രാമിന്റെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ വില 4,548 രൂപ, 5 രൂപയുടെ കുറവാണുണ്ടായത്.
രാജ്യാന്തര വിലല്‍ താഴോട്ടുള്ള ട്രെന്‍ഡ് തുടരുകയാണ്. നിലവില്‍ ഔണ്‍സിന് 1,930.69 ഡോളറായി.
വെള്ളി വിലയും കുറഞ്ഞു
ഇന്ന് വെള്ളി വിലയും കുറഞ്ഞു. സാധാരണ വെള്ളിക്ക് 77 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.
സ്വര്‍ണ വില ചാഞ്ചാട്ടത്തിന് പിന്നില്‍
അമേരിക്കന്‍ ഡോളര്‍, അമേരിക്കന്‍ ട്രഷറി യീല്‍ഡ് (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായം) എന്നിവ ഉയരുന്നതാണ് നിലവില്‍ സ്വര്‍ണ വില താഴേക്കിറങ്ങാന്‍ വഴിയൊരുക്കുന്നത്. പണപ്പെരുപ്പം പിന്നെയും ആശങ്കപ്പെടുത്തുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കൂട്ടാനിടയുണ്ട്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിപ്പെടാനിടയാക്കും; യീല്‍ഡും ഉയരും. നിക്ഷേപകര്‍ ഡോളറിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപം മാറ്റുമെന്നതിനാല്‍ സ്വര്‍ണ വില താഴേക്കും നീങ്ങും.