'ചതിച്ചതാ...'; കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുത്തനെ മേലോട്ട്

കേരളത്തില്‍ സ്വര്‍ണം വന്‍ വിലക്കയറ്റത്തില്‍. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5,765 രൂപയായി. പവന് 800 രൂപ കൂടി 46,120 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തെ തുടർച്ചയായ ഇടിവാണ് കേരളത്തിലെ സ്വർണവിലയിൽ ഉണ്ടായത്.

ആഗോള വിപണിയില്‍ അല്‍പ്പം താഴ്ന്ന നിലവാരത്തില്‍ വ്യാപാരം നടത്തിയിരുന്ന സ്‌പോട്ട് സ്വര്‍ണം ഊര്‍ജം പ്രാപിച്ചതോടെയാണ് ആഭ്യന്തര വിപണിയിലും വില കയറിയത്.

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍ ഇന്ന് 2,036 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 1,974 ഡോളര്‍ വരെ താഴ്ന്ന് വ്യാപാരം നടത്തിയ സ്‌പോട്ട് സ്വര്‍ണം 2,027 ഡോളറെന്ന ഉയര്‍ന്ന നിലയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടി. ഗ്രാമിന് 90 രൂപ ഉയര്‍ന്ന് 4,785 രൂപയായി. വെള്ളി വിലയും വര്‍ധിച്ചു. ഗ്രാമിന് 2 രൂപ ഉയര്‍ന്ന് 79 രൂപയായി.

Related Articles
Next Story
Videos
Share it