ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു, കേരളത്തില്‍ മാറ്റമില്ല
ആഗോള വിപണിയില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ട്രോയ് ഔണ്‍സ് 1,884.24 ഡോളറിലെത്തി. എന്നാല്‍ കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 280 രൂപ വര്‍ധിച്ച് 43,200 രൂപയിലെത്തിയിരുന്നു. അതേ വിലയിലാണ് ഇപ്പോഴും സ്വര്‍ണമുള്ളത്.
ഒരു ഗ്രാമിന് 5,400 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. രണ്ടാഴ്ച മുന്‍പ് (സെപ്റ്റംബര്‍ 30ന്) പവന്‍ വില 42,290 രൂപയായിരുന്നു.
വിലയിലെ ചാഞ്ചാട്ടം
ആഗോള വിപണിയിൽ ഇസ്രായേല്‍ യുദ്ധമുള്‍പ്പെടെയുള്ള കാരണങ്ങളിൽ സ്വര്‍ണ വിപണി ആടിയുലഞ്ഞിരുന്നു. 1,820 ഡോളര്‍ നിലവാരത്തില്‍ തുടര്‍ന്ന ആഗോള സ്വര്‍ണ വില കുതിച്ചു കയറി. പിന്നീട് കയറ്റത്തിന്റെ ദിവസങ്ങളായിരുന്നു.കടപ്പത്രവില കൂടിയതും പലിശ ഭീഷണി കുറഞ്ഞതും വില വര്‍ധനയ്ക്ക് ആക്കം കൂട്ടി. പലിശഭീഷണി വീണ്ടും തല പൊക്കിയതോടെ ട്രോയ് ഔണ്‍സ് അല്‍പ്പം ഇടിഞ്ഞെങ്കിലും ഇന്ന് കരുത്താര്‍ജിച്ചു. ബുധനാഴ്ച 1,875 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നു രാവിലെ 1877ലെത്തി.
ആഗോള വിപണിയില്‍ സ്വര്‍ണം കുത്തനെ ഉയരുമ്പോള്‍ കേരളത്തിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടായി. പവന് 1,300 രൂപയിലധികമാണ് കഴിഞ്ഞ 10 ദിവസത്തിനിടയില്‍ കയറിയത്.
കേരളത്തില്‍ 18 കാരറ്റിന്റെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4,463 രൂപയാണ്.
വെള്ളി വില
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 74 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ്.