തുടര്‍ച്ചയായ വിലക്കുറവിനു ശേഷം ഇന്ന് സ്വര്‍ണ വില കൂടി
കേരളത്തില്‍ ഇന്നു സ്വര്‍ണ വില ( Kerala gold rate) ഉയര്‍ന്നു. പവന് 320 രൂപ കൂടി 44,080 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5,510 രൂപയാണ്. ഇന്നലെ ഒരു പവന് 43,760 രൂപയും ഗ്രാമിന് 5,470 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞിരുന്നു.
18 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,568 രൂപയായി. ഇന്നലെ 4,533 രൂപയായിരുന്നു.
22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില മെയ് അഞ്ചിലെ പവന് 45,760 എന്നതായിരുന്നു, ഗ്രാമിന് 5,720 രൂപയും. ആഗോള വിപണിയില്‍ ഇടിവ് തുടര്‍ന്ന് 1,936 ഡോളറിലെത്തിയ സ്വര്‍ണവിലയാണ് ഇന്ന് 1,956 ഡോളറിലേക്ക് ഉയര്‍ന്നത്.
വെള്ളി വില
കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ കുറവുണ്ടായിരുന്ന വെള്ളിവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക് (silver rate) ഒരു ഗ്രാമിന് 80 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് ഇന്നത്തെ വില.