സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്കെത്തി

ആഗോള വിപണിയില്‍ തുടര്‍ച്ചയായ ഇടിവ് നേരിട്ട് സ്വര്‍ണം. ഈ വിലക്കുറവിന്റെ ചുവടുപിടിച്ച് രണ്ട് ദിവസമായി കേരളത്തിലും സ്വര്‍ണ വില കുറഞ്ഞു. ഒരു പവന്‍ വില 43,600 എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,450 രൂപയായി.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,513 രൂപയിലെത്തി.

ആഗോള വിപണി

ആഗോള വിപണിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,896 ഡോളറിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. ഇന്നലെ 1,910 ഡോളറിലായിരുന്നു, രണ്ട് ദിവസം മുമ്പ് 1,921 ഡോളറിലും. ആഗോള വിപണിയിലെ കുത്തനെയുള്ള ഈ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1628 ഡോളര്‍ വരെ സ്വര്‍ണം താഴ്ന്നിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു അത്. പിന്നീട് ഡിസംബറിലാണ് 1700 ഡോളറിന് മുകളിലേക്ക് എത്തിയത്. ഈ വര്‍ഷം ഓഗസ്റ്റില്‍ 1899 ഡോളര്‍ വരെ സ്വര്‍ണം താഴ്ന്നിരുന്നു. പിന്നീട് വലിയ ചാഞ്ചാട്ടങ്ങളിലൂടെ സ്വര്‍ണം താഴ്ന്നും പൊങ്ങിയും ഇതുവരെയെത്തി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് സെപ്റ്റംബര്‍ 13,14 തീയതികളിലും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,600 രൂപയായിരുന്നു. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 45,760 രൂപയാണ്. 2023 മെയ് അഞ്ചിലെ വിലയാണിത്.

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയില്‍ നേരിയ മാറ്റം. സാധാരണ വെള്ളിക്ക് 77 രൂപയാണ് വില. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.

Related Articles
Next Story
Videos
Share it