വിലക്കുറവിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില; ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്നെത്ര നല്‍കണം?

രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം (22 carat) ഒരു പവന് 43,960 രൂപയും ഒരു ഗ്രാമിന് 5,495 രൂപയുമാണ് വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 360 രൂപയുടെ കുറവുണ്ടായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും മാറ്റമില്ല. ഒരു ഗ്രാമിന് ഇന്ന് 4,548 രൂപയാണ്.

22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് സ്വര്‍ണ വില പവന് 45,760 രൂപയാണ്. മേയ് അഞ്ചിലെ വിലയാണ് ഇത്. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍

പവൻ വിലയ്‌ക്കൊപ്പം മൂന്നു ശതമാനം ജി.എസ്.ടിയും 5 ശതമാനമെന്ന ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ് ആയ 45 രൂപയും കൂട്ടുമ്പോള്‍ തന്നെ സ്വര്‍ണവിലയേക്കാള്‍ അധിക ചാര്‍ജ് ആയി 4,000 രൂപ കൂടി ഉപയോക്താവ് ഇന്ന് നല്‍കേണ്ടി വരും. അതായത്, ഏകദേശം 47,600 രൂപ. ഇനി 16 ശതമാനം പണിക്കൂലിയുള്ള ഡിസൈനര്‍ ആഭരണങ്ങളെങ്കില്‍ 52,360 രൂപയോളമാകും ഒരു പവന്.

Also Read: മൂന്നു വര്‍ഷമായി കയ്യിലുള്ള സ്വർണം വിറ്റാല്‍ 20% നികുതിയോ?

വെള്ളി വില

സാധാരണ വെള്ളിക്ക് ഇന്ന് ഗ്രാമിന് ഒരു രൂപയുടെ കുറവ്. 78 രൂപയായി. ഇന്നലെയും ഒരു രൂപയുടെ കുറവുണ്ടായിരുന്നു. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില ഏതാനും മാസങ്ങളായി മാറ്റമില്ലാതെ 103 രൂപയായി തുടരുന്നു.

Related Articles
Next Story
Videos
Share it