Begin typing your search above and press return to search.
കേരളത്തില്‍ സ്വര്‍ണം, വെള്ളി വിലകളില്‍ ഇന്ന് മാറ്റമില്ല
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് (kerala gold rate) 43,880 രൂപയും ഗ്രാമിന് 5,485 രൂപയുമാണ്. ആഗോള വിപണിയില്‍ (world gold price) സ്വര്‍ണം നേരിയ ചാഞ്ചാട്ടം തുടരുകയാണ്. സ്‌പോട്ട് സ്വര്‍ണം ഇന്ന് 1,926.6 രൂപയിലാണ് നില്‍ക്കുന്നത്. ശനിയാഴ്ച 1,919.14 ഡോളറിലായിരുന്നു.
18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 4,548 രൂപ.
വെള്ളി വില
വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ടായില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 77 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.
റെക്കോഡ് സ്വര്‍ണ വില
സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന വില 2023 മെയ് അഞ്ചിലേതാണ്. പവന് 45,760 രൂപയും ഗ്രാമിന് 5,720 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണവില.
Next Story
Videos