മാറ്റമില്ലാതെ സ്വര്‍ണ വില; ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോൾ എത്ര രൂപ വേണ്ടി വരും?
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം (22 carat) ഒരു പവന് 44,120 രൂപയും ഒരു ഗ്രാമിന് 5,515 രൂപയുമാണ് വില. ശനിയാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരുന്നു.ലോക വിപണിയില്‍ സ്വര്‍ണം 1939.6 ഡോളറിലേക്കു താഴ്ന്നു. ശനിയാഴ്ച 1,942 ഡോളറായിരുന്നു സ്പോട്ട് സ്വർണം നിന്നിരുന്നത്.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്നു വില മാറ്റമില്ല, ഗ്രാമിന് 4,558 രൂപയാണ്.
22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് സ്വര്‍ണ വില പവന് 45,760 രൂപ എന്നതാണ്. മേയ് അഞ്ചിലെ വിലയാണ് ഇത്. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.
ഒരു പവന്‍ വില
ഒരു പവന്‍ സ്വർണ വിലയ്‌ക്കൊപ്പം മൂന്നു ശതമാനം ജി.എസ്.ടിയും 5 ശതമാനമെന്ന ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ് ആയ 45 രൂപയും കൂട്ടുമ്പോള്‍ ഏകദേശം 47,600 രൂപയെങ്കിലും ആഭരണം വാങ്ങാന്‍ ഇന്ന് വേണ്ടി വരും. ഇനി 16 ശതമാനം പണിക്കൂലിയുള്ള ഡിസൈനര്‍ ആഭരണങ്ങളെങ്കില്‍ 52,360 രൂപയോളമാകും.
വെള്ളി വില
വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് ഇന്ന് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില ഗ്രാമിന് 103 രൂപയുമാണ്.