Begin typing your search above and press return to search.
ഉയരത്തില്‍ തുടര്‍ന്ന് സ്വര്‍ണ വില
രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ഇന്ന് മാറ്റമില്ലാതെ സ്വര്‍ണ വില. ഗ്രാമിന് 5,595 രൂപയും പവന് 44,760 രൂപയുമാണ് നിലവിലുള്ളത്. 18 കാരറ്റ് സ്വര്‍ണത്തിനും വില മാറ്റമില്ല, ഗ്രാമിന് 4,640 രൂപ.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കയറ്റം തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി 1,960 ഡോളറിന് മുകളിലാണ് സ്വര്‍ണം. ഇന്ന് 1,967 ഡോളറിലാണ് വില നില്‍ക്കുന്നത്.
വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് 78 രൂപ, ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.
Next Story