തുടര്‍ച്ചയായ വര്‍ധനയ്ക്ക് ശേഷം മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണ വില

രണ്ട് ദിവസത്തെ തുടര്‍ച്ചയായ വില വര്‍ധനയ്ക്ക് ശേഷം മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണ വില. പവന് ഇന്ന് 46,400 രൂപയും ഗ്രാമിന് 5,800 രൂപയുമാണ്. ജനുവരി അഞ്ചിലെ അതേ വിലയിലാണ് ഇപ്പോള്‍ സ്വര്‍ണമുള്ളത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില ജനുവരി രണ്ടിനായിരുന്നു. പവന് 47,000 രൂപയും ഗ്രാമിന് 5,875 രൂപയുമായിരുന്നു അന്ന്. ജനുവരി 18ന് ആയിരുന്നു ഏറ്റവും കുറഞ്ഞ വില, പവന് 45,920 രൂപ. ആഗോള വിപണിയില്‍ ഏതാനും ദിവസങ്ങളായി സ്വര്‍ണത്തിന് വന്‍ ചാഞ്ചാട്ടമാണ്.

ഇന്നലെ 2,037 ഡോളറില്‍ വ്യാപാരമവസാനിപ്പിച്ച സ്‌പോട്ട് സ്വര്‍ണ വില നിലവില്‍ ചാഞ്ചാട്ടത്തിലാണ്. 2,038.36 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.

18 കാരറ്റും വെള്ളിയും

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില മാറ്റമില്ല. ഗ്രാമിന് 4,795 രൂപ.

ഏതാനും ദിവസമായി വെള്ളി വില മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 78 രൂപ.

Related Articles
Next Story
Videos
Share it