ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കും മുമ്പ് റിസ്‌കുകള്‍ അറിയണം, പഠിക്കണം

ഓഹരിനിക്ഷേപമുണ്ടോ ഇന്‍വെസ്റ്റ്മെന്റ് ഉണ്ടോ എന്നു ചോദിക്കും പോലെ സര്‍വസാധാരണമായിരിക്കുന്നു ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളും. നിയമപരമാക്കിയില്ലെങ്കില്‍ ഇടപാടുകള്‍ക്കുള്ള ടാക്‌സും മറ്റും പ്രഖ്യാപിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ക്രിപ്‌റ്റോ കറന്‍സി ഉടന്‍ തേഞ്ഞു മാഞ്ഞു പോവില്ലെന്ന വിശ്വാസത്തിലാണ് ഓഹരിയിലെ പുതുപ്രവണതയെ പലരും നോക്കിക്കാണുന്നത്.

ക്രിപ്റ്റോ, ഡിജിറ്റല്‍, വെര്‍ച്വല്‍ കറന്‍സികളിലേക്ക് കണ്ണും നട്ടിരിക്കുന്നത് കൂടുതല്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണെങ്കിലും ലിംഗഭേദമന്യേ എല്ലാ പ്രായക്കാരിലും നിക്ഷേപകരുണ്ട്. ക്രിപ്റ്റോ ഡിജിറ്റല്‍ രൂപത്തിലെങ്കിലും സാധാരണ ഡിജിറ്റല്‍ അസറ്റുകളോ വെര്‍ച്വല്‍ കറന്‍സിയോ പോലെ അല്ല ക്രിപ്റ്റോകള്‍.
ക്രിപ്റ്റോ കറന്‍സിയെക്കുറിച്ച് ശരിയായി പഠനം നടത്തിയിട്ടുവേണം ട്രേഡിംഗിലേക്ക് ഇറങ്ങാന്‍. ഇടപാടിന് ഇടനിലക്കാരില്ല, വളരെ ചെറിയ യൂണിറ്റുകളായി വിഭജിക്കാന്‍ കഴിയും, ഒരു കൃത്യമായ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടാക്കാന്‍ പറ്റില്ല എന്നതെല്ലാം ഇവയുടെ പ്രത്യേകത തന്നെ.
എല്ലാ ഇടപാടും ബ്ലോക്ക് ചെയിന്‍ ലെഡ്ജറില്‍ ലഭ്യമാണ്. ഓരോ പുതിയ ഇടപാട് നടക്കുമ്പോഴും അത് ഈ ലെഡ്ജറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അതായത്, എക്സ് , വൈ എന്നീ രണ്ട് വ്യക്തികള്‍ തമ്മില്‍ ഇടപാട് നടന്നതായി തിരിച്ചറിയാന്‍ കവിയുമെങ്കിലും ഈ രണ്ട് വ്യക്തികളും ആരാണെന്നത് സ്വകാര്യമായിരിക്കും.
ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ ധാരാളം തട്ടിപ്പുകളും നടക്കുന്നുണ്ട്. സ്‌ക്വിഡ് ഗെയിമിന്റെ പേരില്‍ നടന്ന തട്ടിപ്പ് അതിനൊരു ഉദാഹരണം മാത്രം. ലോക രാജ്യങ്ങള്‍ക്ക് ക്രിപ്റ്റോയുടെ കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത്. ഇന്ത്യയില്‍ ഇടപാടുകള്‍ നിരോധിച്ചതാണ്, ചൈനയും ക്രിപ്റ്റോ കറന്‍സികള്‍ നിരോധിച്ചിട്ടുണ്ട്. എല്‍ സാവദോറും ക്യൂബയും ക്രിപ്റ്റോ കറന്‍സികളെ അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഊഹക്കച്ചവടങ്ങള്‍ നിറഞ്ഞ, അടിക്കടി വിലനിലവാരം മാറിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍ യുവാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യം കൂടുതലാണ്. എന്നാല്‍ ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ ഇറങ്ങുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വരുമാനത്തെയോ നിക്ഷേപത്തെയോ യാതൊരു തരത്തിലും ബാധിക്കാത്ത തരത്തിലുള്ള നിക്ഷേപങ്ങള്‍ പദ്ധതി ഇടുക.
വിദഗ്ധ ഉപദേശത്തോടെ നന്നായി പഠിച്ചു മനസിലാക്കിയതിനുശേഷം നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്.
സമൂഹ മാധ്യമങ്ങളിലെ വിവരങ്ങള്‍ മാത്രം കണ്ണടച്ച് വിശ്വസിച്ചു മാത്രം നിക്ഷേപം നടത്തരുത്.
ക്രിപ്റ്റോയിലും ചിട്ടയോടുകൂടിയുള്ള സമീപനം മാത്രമേ ദീര്‍ഘകാലത്തെ ഫലം നല്‍കൂ. അതിനാല്‍ തന്നെ മൂല്യമിടിയുകയാണെങ്കിലും വീണ്ടും കുറഞ്ഞ തുകയ്ക്കുള്ള നിക്ഷേപം ബോധപൂര്‍വം തുടരുക.
നിയമ പരിരക്ഷയില്ലെങ്കിലും നികുതി ബാധ്യതയെക്കുറിച്ച് പഠിക്കുക.
ക്രിപ്റ്റോ കറന്‍സി വാലറ്റുകള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുതെങ്ങനെയെന്ന് പഠിക്കുക.
നേട്ടത്തിനുപ്പറം പല രാജ്യങ്ങളിലും ഇപ്പോഴും ക്രിപ്റ്റോ കറന്‍സികള്‍ക്കു അംഗീകാരം ലഭിച്ചിട്ടില്ല എന്ന വസ്തുത മറക്കാതിരിക്കുക
കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സമ്മതം മൂളിയിട്ടില്ല എന്നത് കൊണ്ട് തന്നെ എപ്പോള്‍ വേണമെങ്കിലും പൂര്‍ണ നിരോധനം രാജ്യത്ത് വരുത്തിയേക്കാമെന്നതും ഓര്‍ക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it