Begin typing your search above and press return to search.
ഐ പി ഒ ക്ക് തയ്യാറെടുക്കുന്ന എല്‍ ഐ സി യെ കുറിച്ച് കൂടുതല്‍ അറിയാം
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ ഐ സി ആദ്യ ഓഹരി വില്‍പ്പനക്ക് ഒരുങ്ങുകയാണ്. ഫെബ്രുവരി 10 ന് ഇത് സംബന്ധിക്കുന്ന രേഖകള്‍ സെകുരിറ്റീസ് ആന്‍ഡ് എക്‌സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്‍ ഐ സി പോളിസി ഉള്ളവര്‍ക്ക് 5 % ഓഹരി വിലയില്‍ കിഴിവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്‍ ഐ സിയിലെ 95 % ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന്റെ യാണ്. ഓഹരി വില്പനയിലൂടെ 5 മുതല്‍ 10 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത് . അതിലൂടെ 65,000 മുതല്‍ 75000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.
ഓഹരി വില്‍പ്പനക്ക് മുന്നോടി യായി ഓഹരി മൂലധനം 100 കോടിയില്‍ നിന്നും 6600 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തെ വിതരണം ചെയ്യാത്ത ലാഭ വിഹിതവും പുതിയ മൂലധന നിക്ഷേപവും നടത്തിക്കൊണ്ടാണ് ഓഹരി മൂലധനം വര്‍ധിപ്പിച്ചത്.
എല്‍ ഐ സിയെ കുറിച്ച് കൂടുതല്‍ അറിയാം
എല്‍ ഐ സി ലോകത്തെ മൂന്നാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയും ഓഹരിയില്‍ നിന്നുള്ള ആദായത്തില്‍ ഒന്നാം സ്ഥാനവും കൈവരിച്ച സ്ഥാപനമാണ്.2020-21 ല്‍ ലഭിച്ച മൊത്തം മൊത്തം ലഭിച്ച പ്രീമിയം 56.405 ശതകോടി ഡോളര്‍ ലഭിക്കുക വഴി എല്‍ ഐ സി ലോകത്തെ മൂന്നാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയായി.
ഓഹരിയില്‍ നിന്നുള്ള ആദായത്തിലും എല്‍ ഐ സി ഒന്നാം സ്ഥാനത്താണ് - 82 %. മറ്റൊരു രാജ്യത്തും ഒരു ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇത്രയും വലിയ വിപണി വിഹിതം (Market Share) നേടിയിട്ടില്ല 2020 ല്‍ ഇന്ത്യയിലെ മൊത്തം ഇന്‍ഷുറന്‍സ് വിപണിയുടെ 64.1 % എല്‍ ഐ സി ക്കായിരിന്നു.രണ്ടാം സ്ഥാനത്തുള്ള എസ് ബി ഐക്ക് 8 % മാര്‍ക്കറ്റ് വിഹിതമാണ് ഉള്ളത്. രാജ്യത്തെ മൊത്തം ഏജന്റുമാരില്‍ 55 % എല്‍ ഐ സി യുടേതാണ്.
ചൈനയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ പിംഗ് ആന്‍ ഇന്‍ഷുറന്‍സിനു മൊത്തം വിപണി വിഹിതം 21 ശതമാനവും (മൊത്തം ലഭിച്ച പ്രീമിയം 74.13 ശത കോടി ഡോളര്‍ ), രണ്ടാം സ്ഥാനത്തു ഉള്ള ചൈന ലൈഫ് ഇന്‍ഷുറന്‍സിനു 20 ശതമാനമാണ് മാര്‍ക്കറ്റ് വിഹിതം (മൊത്തം എഴുതപെട്ട പ്രീമിയം-69.65 ശത കോടി ഡോളര്‍. ജപ്പാനിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ നിപ്പോണ്‍ ലൈഫിന് വിപണി വിഹിതം 16.2 ശതമാനമാണ് (മൊത്തം എഴുതപെട്ട പ്രീമിയം 39.84 ശതകോടി ഡോളര്‍.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി അമേരിക്ക, യൂറോപ്പ്, ഏഷ്യയിലും പ്രവര്‍ത്തിക്കുന്ന അലയന്‍സാണ് - എഴുതപെട്ട പ്രീമിയം തുക 88.48 ശതകോടി ഡോളര്‍.
Next Story
Videos