സമാഹരണത്തിന്റെ സൂചനകള്‍; നിഫ്റ്റിക്ക് 23,580 ല്‍ ഇന്‍ട്രാഡേ പിന്തുണ; പുള്‍ബാക്ക് റാലിക്ക് 23,700 മറികടക്കണം
നിഫ്റ്റി 23,644.80 ലാണ് ക്ലോസ് ചെയ്തത്. ഒരു പുൾബാക്ക് റാലി തുടങ്ങാൻ സൂചിക 23,700 ലെ ഇൻട്രാഡേ പ്രതിരോധത്തെ മറികടക്കണം.
നിഫ്റ്റി താഴ്ന്ന് 23,560.60 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 23,460.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ക്രമേണ ഉയർന്ന് 23,689.80 എന്ന ഇൻട്രാഡേ ഉയര പരീക്ഷിച്ചു, 23,644.80 ൽ ക്ലോസ് ചെയ്തു.
ഫാർമ, പൊതുമേഖലാ ബാങ്ക്, മെറ്റൽ, എഫ്എംസിജി മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഐടി, ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട മേഖലകൾ. 1627 ഓഹരികൾ ഉയരുകയും 1077 ഓഹരികൾ ഇടിയുകയും 137 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50യിൽ ഏറ്റവും വലിയ നേട്ടം ബെൽ, ഒഎൻജിസി, കൊട്ടക് ബാങ്ക്, ട്രെൻ്റ് എന്നിവയ്ക്കായിരുന്നു. പ്രധാന നഷ്ടം അദാനി എൻ്റർപ്രൈസസ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനടുത്ത് ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 23,580 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 23,700 ആണ്. ഒരു പുൾബാക്ക് റാലി സ്ഥാപിക്കുന്നതിന്, സൂചിക 23,700 ലെ ഇൻട്രാഡേ പ്രതിരോധത്തെ മറികടക്കണം. അല്ലെങ്കിൽ, സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. സമീപകാല ഡൗൺ ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക 23,580 ലെവലിന് താഴെ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,580 -23,460 -23,350
പ്രതിരോധം 23,700 -23,800 -23,900
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,300 -22,750
പ്രതിരോധം 23,900 -24,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 92.55 പോയിൻ്റ് നഷ്ടത്തിൽ 50,860.20 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 50,600-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയായി നീങ്ങിയാൽ ഇടിവ് ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 51,000 ആണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഇതിനു മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 50,600 -50,300 -50,000
പ്രതിരോധം 51,000 -51,300 -51,600
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 50,600 -49,600
പ്രതിരോധം 51,800 -52,800.