മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ്; സൂചികയ്ക്ക് 24,100 ൽ ഇൻട്രാഡേ പിന്തുണ; പ്രതിരോധം 24,200
നിഫ്റ്റി 216.95 പോയിൻ്റ് (0.91%) ഉയർന്ന് 24,131.10 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഇൻട്രാഡേ റെസിസ്റ്റൻസ് ആയ 24,200 മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 23,927.20 ൽ വ്യാപാരം ആരംഭിച്ചു. ഈ പ്രവണത തുടർന്ന് സൂചിക 24,131.10 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,188.40 ൽ ഉയർന്ന നില പരീക്ഷിച്ചു. റിയൽറ്റിയും പൊതുമേഖലാ ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ഫാർമ, മീഡിയ, ഓട്ടോ, ലോഹം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നേട്ടമുണ്ടായത്.
1584 ഓഹരികൾ ഉയരുകയും 1085 ഓഹരികൾ ഇടിയുകയും 115 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50യിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഭാരതി എയർടെൽ, സിപ്ല, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയായിരുന്നു. പവർ ഗ്രിഡ്, ശ്രീറാം ഫിനാൻസ്, ഹീറോ മോട്ടോ കോർപ്, അപ്പോളാേ ഹോസ്പിറ്റൽസ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ കാൻഡിൽ സ്റ്റിക്കിനുള്ളിൽ ക്ലാേസ് ചെയ്തു. അത് ഒരു ബുള്ളിഷ് ഹറാമി പാറ്റേൺ പോലെ കാണപ്പെടുന്നു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ബെയറിഷ് ട്രെൻഡ് റിവേഴ്സ് ചെയ്യുന്നു എന്നാണ്. സ്ഥിരീകരണത്തിന് സൂചിക ഇന്നു ഹറാമി പാറ്റേണിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
സൂചികയ്ക്ക് 24,100 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 24,200 ആണ്. സൂചിക 24,200 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,100 -24,000 -23,900 പ്രതിരോധം 24,200 -24,300 -24,400
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,150
പ്രതിരോധം 24,500 -25,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 148.75 പോയിൻ്റ് നേട്ടത്തിൽ 52,055.60 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ കാൻഡിൽ സ്റ്റിക്കിനുള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 52,130 ആണ്. സൂചിക 52,130 നു മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ശക്തമായ ബുള്ളിഷ് പ്രവണത തുടങ്ങാൻ സൂചിക 52,400 ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 51,800 -51,500 -51,200 പ്രതിരോധം 52,130 -52,400 -52,700
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 51,000 -49,600
പ്രതിരോധം 52,400 -53,500