മൊമെന്റം സൂചകങ്ങള്‍ക്ക് നെഗറ്റീവ് ചായ്‌വ്; 23,800 ല്‍ ഇന്‍ട്രാഡേ പ്രതിരോധം; പിന്തുണ 23,700

നിഫ്റ്റി 98.10 പോയിൻ്റ് (0.41%) ശതമാനം ഉയർന്ന് 23,742.90 ലാണ് ക്ലോസ് ചെയ്തത്. സൂചിക 23,800ന് മുകളിൽ നീങ്ങിയാൽ കൂടുതൽ ഉയർച്ച സാധ്യമാണ്.

നിഫ്റ്റി താഴ്ന്ന് 23,637.70 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 23,562.80 എന്ന താഴ്ന്ന നിലയിലെത്തി. സൂചിക ക്രമേണ ഉയർന്ന് 23,742.90 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേ ഉയരം 23,822.80 ൽ പരീക്ഷിച്ചു. റിയൽറ്റിയും മെറ്റലും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. ഓട്ടോ, മീഡിയ, ഫിനാൻഷ്യൽ സർവീസ്, പ്രൈവറ്റ് ബാങ്ക് മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1933 ഓഹരികൾ ഉയരുകയും 769 ഓഹരികൾ ഇടിയുകയും 137 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50യിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മാരുതി, എം ആൻഡ് എം, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ് എന്നിവയാണ്, ഹിൻഡാൽകോ, ഡോ. റെഡ്ഡീസ്, അദാനി പോർട്ട്സ്, ഒഎൻജിസി എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 23,800 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. പിന്തുണ 23,700 ആണ്. പുൾബാക്ക് റാലി തുടരുന്നതിന് സൂചിക 23,800 ലെ ഇൻട്രാഡേ പ്രതിരോധം മറികടക്കണം. അല്ലെങ്കിൽ, സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ശക്തമായ ഉയർച്ചയ്ക്ക് സൂചിക 23,900 എന്ന ഹ്രസ്വകാല പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്യണം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 23,700 -23,600 -23,460

പ്രതിരോധം 23,800 -23,900 -24,000

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,300 -22,750

പ്രതിരോധം 23,900 -24,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 200.40 പോയിൻ്റ് നേട്ടത്തിൽ 51,060.60 ലാണ് ക്ലോസ് ചെയ്തത്. , മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക അതിൻ്റെ ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 51,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരും. 51,300 ആണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 51,000 -50,600 -50,300

പ്രതിരോധം 51,300 -51,600 -51,925

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 50,600 -49,600

പ്രതിരോധം 51,800 -52,800.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it