സൂചകങ്ങള്‍ നിഷ്പക്ഷം; ബുള്ളിഷ് ട്രെന്‍ഡ് തുടരാന്‍ സാധ്യത; നിഫ്റ്റിക്ക് പിന്തുണ 24,100; പ്രതിരോധം 24,225
നിഫ്റ്റി 445.75 പോയിൻ്റ് (1.88%) ഉയർന്ന് 24,188.65 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,225 ന് മുകളിൽ നീങ്ങുകയാണെങ്കിൽ കൂടുതൽ ഉയർച്ച സാധ്യമാണ്.
നിഫ്റ്റി ഉയർന്ന് 23,783 ൽ വ്യാപാരം ആരംഭിച്ചു. 24,188.65 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേ ഉയരം 24,226.70 പരീക്ഷിച്ചു. മീഡിയ ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, ധനകാര്യ സേവനങ്ങൾ, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1718 ഓഹരികൾ ഉയരുകയും 985 ഓഹരികൾ ഇടിയുകയും 137 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50യിൽ ഏറ്റവും കൂടുതൽ നേട്ടം ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, മാരുതി എന്നിവയ്ക്കായിരുന്നു, കൂടുതൽ നഷ്ടം സൺ ഫാർമയ്ക്കും ബ്രിട്ടാനിയയ്ക്കുമാണ്.
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ നീളമുള്ള വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 24,225 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. പിന്തുണ 24100 ലാണ്. സൂചിക 24,225 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിന് മുകളിൽ നീങ്ങിയാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. 23,950 ലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,100 -24,000 -23,900
പ്രതിരോധം 24,225 -24,330 -24,450
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,950 -23,500
പ്രതിരോധം 24,500 -24,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 544.95 പോയിൻ്റ് നേട്ടത്തിൽ 51,605.55 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയാണ് കാണിക്കുന്നത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിൻ്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,800 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങുകയാണെങ്കിൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 51,350 ആണ്.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 51,350 -51,100 -50,850
പ്രതിരോധം 51,650 -51,925 -52,200
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 50,600 -49,600
പ്രതിരോധം 51,800 -52,800.