മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ്; നിഫ്റ്റിക്ക് 25,750 ല്‍ പിന്തുണ, 25,850 ല്‍ ഇന്‍ട്രാഡേ പ്രതിരോധം
നിഫ്റ്റി 13.95 പോയിൻ്റ് (0.05%) താഴ്ന്ന് 25,796.90 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ സപ്പോർട്ട് ആയ 25,750-ന് താഴെ സൂചിക നീങ്ങിയാൽ താഴേയ്ക്കുള്ള പക്ഷപാതം തുടരും.
നിഫ്റ്റി താഴ്ന്ന് 25,788.40 ൽ വ്യാപാരം തുടങ്ങി. രാവിലെ 25,907.60 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 25,796.90 ൽ ക്ലോസ് ചെയ്യുന്നതുവരെ ചെറിയ വ്യാപാര ശ്രേണിയിൽ നീങ്ങി.
മാധ്യമങ്ങൾ, ഐടി, മെറ്റൽ, ഓട്ടോ മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. കൂടുതൽ നഷ്ടം നേരിട്ടത് റിയൽറ്റി, സ്വകാര്യ ബാങ്കുകൾ, എഫ്എംസിജി എന്നിവയ്ക്കാണ്. 1514 ഓഹരികൾ ഉയർന്നു, 1122 ഓഹരികൾ ഇടിഞ്ഞു, 95 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ, അദാനി എൻ്റർപ്രൈസസ് എന്നിവയായിരുന്നു. ഇൻഡസ് ഇൻഡ് ബാങ്ക്, ഒഎൻജിസി, ഏഷ്യൻ പെയിൻ്റ്സ്, ബജാജ് ഓട്ടോ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 25,750 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ, ഇന്ന് നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. 25,850 ലാണ് ഇൻട്രാഡേ പ്രതിരോധം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,750 -25,675 -25,600
പ്രതിരോധം 25,850 -25,900 -25,975
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 25,350 -24,750
പ്രതിരോധം 25,850 -26,400.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 55.50 പോയിൻ്റ് നഷ്ടത്തിൽ 52,922.60 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴേക്കുള്ള പക്ഷപാതം തുടരുമെന്ന് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 52,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 53,000 ലാണ്. സൂചിക 52,800 എന്ന സപ്പോർട്ട് ലെവലിന് താഴെ നീങ്ങുന്നുവെങ്കിൽ, ഇന്ന് കൂടുതൽ തിരിച്ചടി പ്രതീക്ഷിക്കാം. സൂചിക 53,000 എന്ന ഇൻട്രാഡേ പ്രതിരോധത്തിന് മുകളിൽ നിലനിന്നാൽ ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.
ഇൻട്രാഡേ ട്രേഡേഴ്സിനു
സപ്പോർട്ട് 52,800 -52,600 -52,400
പ്രതിരോധം 53,000 -53,250 -53,500
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്കു പിന്തുണ 52,100 -51,000
പ്രതിരോധം 53,400 -54,500.