നിഫ്റ്റിക്ക് 24,200 ല്‍ ഇന്‍ട്രാഡേ പിന്തുണ; 24,500 നു മുകളില്‍ നീങ്ങിയാല്‍ ബുള്ളിഷ് ട്രെന്‍ഡിന് സാധ്യത
നിഫ്റ്റി 217.95 പോയിൻ്റ് (0.97%) ഉയർന്ന് 24,213.30 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ സപ്പോർട്ട് ലെവലായ 24,200-ന് മുകളിൽ സൂചിക നീങ്ങുകയാണെങ്കിൽ പോസിറ്റീവ് ചായ്‌വ് തുടരും.
നിഫ്റ്റി താഴ്ന്ന് 23,916.50 ൽ വ്യാപാരം ആരംഭിച്ച് രാവിലെ തന്നെ 23,842.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക കുത്തനെ ഉയർന്ന് 24,229.10 പരീക്ഷിച്ചു. 24,213.30 ൽ ക്ലോസ് ചെയ്തു.
മെറ്റൽ, ഫിനാൻഷ്യൽ സർവീസുകൾ, ബാങ്കുകൾ, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ മേഖലകൾ. എഫ്എംസിജിയും മീഡിയയും താഴ്ന്നു. 1604 ഓഹരികൾ ഉയരുകയും 1047 ഓഹരികൾ ഇടിയുകയും 110 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടം ജെഎസ്ഡബ്ല്യു സ്റ്റീൽ ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ എന്നിവയ്ക്കായിരുന്നു. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് കോൾ ഇന്ത്യ, അദാനി പോർട്ട്സ്, ട്രെൻ്റ്, ഏഷ്യൻ പെയിൻ്റ്സ് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു, നിഫ്റ്റി ഹ്രസ്വ, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിൻ്റെ ഉയർന്ന നിലവാരത്തിനടുത്തു ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് ചെറിയ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 24,200 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ വ്യാപാരം നടത്തുകയാണെങ്കിൽ പുൾബാക്ക് റാലി ഇന്നും തുടരാം. 24,300 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,200 -24,100 -24,000
പ്രതിരോധം 24,300 -24,500 -24,500
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,350
പ്രതിരോധം 24,500 -25,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 992.00 പോയിൻ്റ് നേട്ടത്തിൽ 52,207.25 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 52,400 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. 52,100 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ.
ഇൻട്രാഡേ ട്രേഡേഴ്സിനു
സപ്പോർട്ട് 52,100 -51,800 -51,500 പ്രതിരോധം 52,400 -52,650 -52,900
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 51,000 -50,000
പ്രതിരോധം 52,400 -53,500.