നിഫ്റ്റി 23,800 കടന്നാല്‍ പോസിറ്റീവ് ട്രെന്റ് തുടരാം; ഇന്‍ട്രാഡേ പിന്തുണ 23,640
ജനുവരി ഏഴിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 91.85 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 23,707.90 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് ട്രെൻഡ് തുടരാൻ സൂചിക 23,800 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
നിഫ്റ്റി ഉയർന്ന് 23,679.90 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേ ഉയരം 23,795.20 ൽ പരീക്ഷിച്ചു. 23,707.90 ൽ ക്ലോസ് ചെയ്യുന്നതുവരെ സൂചിക താഴോട്ടു നീങ്ങി.
ഐടിയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. മീഡിയ, മെറ്റൽ, റിയൽറ്റി, ഫാർമ മേഖലകൾ ആണു കൂടുതൽ നേട്ടമുണ്ടാക്കിയത്. 1933 ഓഹരികൾ ഉയരുകയും 800 ഓഹരികൾ ഇടിയുകയും 108 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യിൽ ഏറ്റവും കൂടുതൽ നേട്ടം ഒഎൻജിസി, എസ്ബിഐ ലൈഫ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയ്ക്കാണ്. കൂടുതൽ നഷ്ടം എച്ച്സിഎൽ ടെക്, ട്രെൻ്റ്, ടിസിഎസ്, ഐഷർ മോട്ടോഴ്സ് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ മെഴുകുതിരിയുടെ ഉള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 23,800 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരും. 23,640 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ. സമീപകാല മാന്ദ്യം പുനരാരംഭിക്കുന്നതിന് സൂചിക 23,500 ലെവലിന് താഴെ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,640 -23,550 -23,450
പ്രതിരോധം 23,800 -23,900 -24,000
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,500 -23,300
പ്രതിരോധം 24,200 -24,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 280.15 പോയിൻ്റ് നേട്ടത്തിൽ 50,202.15 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ മെഴുകുതിരിയുടെ ഉള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 50,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 50,400 ആണ്. ദിശ കണ്ടെത്താൻ ഈ ട്രേഡിംഗ് ബാൻഡിൽ നിന്ന് സൂചിക പുറത്തുവരേണ്ടതുണ്ട്. അടുത്തുള്ള ഹ്രസ്വകാല പിന്തുണ 49,600 ലാണ്.
ഇൻട്രാഡേ ട്രേഡേഴ്‌സിന്
സപ്പോർട്ട് 50,000 -49,700 -49,400
പ്രതിരോധം 50,400 -50,700 -51,000
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 49,600 -48,300
പ്രതിരോധം 50,600 -52,000.