മൊമെൻ്റം സൂചകങ്ങള്‍ക്ക് നെഗറ്റീവ് പ്രവണത; 24,170 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണ, അടുത്തുള്ള പ്രതിരോധം 24,260
നിഫ്റ്റി 284.70 പോയിൻ്റ് (1.16%) ഇടിഞ്ഞ് 24,199.35 ലാണ് ക്ലോസ് ചെയ്തത്. 24,170 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങുകയാണെങ്കിൽ താഴേയ്ക്കുള്ള യാത്ര തുടരും.
നിഫ്റ്റി 24489.60 ലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 24,503.30 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. തുടർന്ന് സൂചിക കുത്തനെ ഇടിഞ്ഞ് 24,179.10 ൽ എത്തി. 24,199.35 ൽ ക്ലോസ് ചെയ്തു.
എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മെറ്റൽ, ഫാർമ, റിയൽറ്റി, ഓട്ടോ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1106 ഓഹരികൾ ഉയരുകയും 1561 ഓഹരികൾ ഇടിയുകയും 95 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അപ്പോളോ ഹോസ്പിറ്റൽസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ലെെഫ്, ടിസിഎസ് എന്നിവയാണ്. ഏറ്റവും കൂടുതൽ നഷ്ടം ഹിൻഡാൽകോ, ട്രെൻ്റ്, ശ്രീറാം ഫിനാൻസ്, ഗ്രാസിം എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമാണ് എന്നാണ്.
സൂചികയ്ക്ക് 24,170 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. 24,260 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പുൾബാക്ക് റാലിയിലാകാൻ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,170 -24,040 -23,920
പ്രതിരോധം 24,260 -24,365 -24,500
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,350
പ്രതിരോധം 24,500 -25,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 400.90 പോയിൻ്റ് നഷ്ടത്തിൽ 51,916.50 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്താൽ ഇന്നും ബെയറിഷ് ട്രെൻഡ് തുടരാം. ഒരു പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 52,075 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 51,800 -51,530 -51,250
പ്രതിരോധം 52,075 -52,265 -52,500
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 51,000 -50,000
പ്രതിരോധം 52,400 -53,500.