സൂചിക 24,600 ന് താഴെ നീങ്ങിയാല്‍ നെഗറ്റീവ് ട്രെന്റിന് സാധ്യത; മുന്നേറ്റത്തിന് 24,750 മറികടക്കണം; ഹ്രസ്വകാല പിന്തുണ 24,500
നിഫ്റ്റി 30.60 പോയിൻ്റ് (0.12%) താഴ്ന്ന് 24,677.80 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ആയ 24,600-ന് താഴെ നീങ്ങിയാൽ താഴേക്കുള്ള ചായ്‌വ് തുടരും.
നിഫ്റ്റി ഉയർന്ന് 24,729.40 ൽ വ്യാപാരം തുടങ്ങി. രാവിലെ ഉയർന്ന നില 24,751.10ൽ പരീക്ഷിച്ചു. തുടർന്ന് ക്രമേണ താഴ്ന്ന് 24,620 ലെത്തി. 24,677.80 ൽ ക്ലോസ് ചെയ്യുന്നതുവരെ പാർശ്വ നീക്കങ്ങളിലായി. മെറ്റൽ, ഓട്ടോ, പിഎസ്‌യു ബാങ്കുകൾ, എഫ്എംസിജി എന്നിവ നല്ല നേട്ടത്തിൽ അവസാനിച്ചു. മാധ്യമങ്ങൾ, ഐടി, ബാങ്കുകൾ, ഫാർമ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം. 1594 ഓഹരികൾ ഉയരുകയും 1074 ഓഹരികൾ ഇടിയുകയും 122 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, മാരുതി എന്നിവയാണ് നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി പോർട്ട്സ്, സിപ്ല, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൽഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നേരിയ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,600 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 24,500-ൽ തുടരുകയാണ്. മുന്നേറ്റം പുനരാരംഭിക്കുന്നതിന് സൂചിക ഇൻട്രാഡേ റെസിസ്റ്റൻസ് 24,750-നെ മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,650 -24,550 -24,500
പ്രതിരോധം 24,750 -24,835 -24,900
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,500 -23,800
പ്രതിരോധം 25,000 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 94.05 പോയിൻ്റ് നഷ്ടത്തിൽ 53,509.50 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൽഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 53,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും. 53,700 ആണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 53,470 -53,300 -53,080
പ്രതിരോധം 53,800 -54,100 -54,൪൦൦
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്കു
പിന്തുണ 53,500 -52,500
പ്രതിരോധം 54,400 -55,500.