നിഫ്റ്റി മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍; 24,580ല്‍ ഇന്‍ട്രാഡേ പിന്തുണ; പ്രതിരോധം 24,700

നിഫ്റ്റി 58.80 പോയിൻ്റ് (0.24%) താഴ്ന്ന് 24,619.80 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,580 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ നീങ്ങിയാൽ താഴേയ്ക്കുള്ള ചായ്‌വ് തുടരും.

നിഫ്റ്റി ഉയർന്ന് 24,633.90 ൽ വ്യാപാരം തുടങ്ങി. രാവിലെ 24,705 ൽ ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 24,580 ലെത്തി. പിന്നീട് 24,619.80 ൽ ക്ലോസ് ചെയ്യുന്നത് വരെ പാർശ്വനീക്കം നടത്തി. ലോഹം, റിയൽറ്റി, ഐടി, ധനകാര്യ സേവനങ്ങൾ എന്നിവ നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. എഫ്എംസിജി, മീഡിയ, ഓട്ടോ, പിഎസ്‌യു ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടത്തിൽ. 1434 ഓഹരികൾ ഉയരുകയും 1205 ഓഹരികൾ ഇടിയുകയും 151 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50യിൽ ഏറ്റവും അധികം നേട്ടം വിപ്രോ, എൽ ആൻഡ് ടി, എസ്ബിഐ ലൈഫ്, ടാറ്റാ സ്റ്റീൽ എന്നിവയ്ക്കായിരുന്നു. ടാറ്റാ കൺസ്യൂമർ, ഹിന്ദുസ്ഥാൻ യൂണി ലീവർ, ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ ബാങ്ക് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനം താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നേരിയ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 24,580-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 24,500 ആണ്. അപ്‌ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക 24,700 എന്ന ഇൻട്രാഡേ പ്രതിരോധം മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,580 -24,500 -24,425 പ്രതിരോധം 24,700 -24,775 -24850

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,500 -23,800

പ്രതിരോധം 25,000 -25,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 101.75 പോയിൻ്റ് നഷ്ടത്തിൽ 53,407.75 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്‌റ്റിക്ക് രൂപപ്പെടുത്തി ഹ്രസ്വകാല പിന്തുണയായ 53,500 ന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ ചെറിയ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 53,300 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ നീങ്ങിയാൽ ഇന്നും നെഗറ്റീവ് ട്രെൻഡ് തുടരും. ഇൻട്രാഡേ പ്രതിരോധം 53,500 ആണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 53,300 -53,100 -52,900 പ്രതിരോധം 53,500 -53,700 -53,900

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 52,500 -51,650

പ്രതിരോധം 53,500 -54,400.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it