സൂചികകള്‍ മൂവിംഗ് ശരാശരികള്‍ക്ക് താഴെ; നിഫ്റ്റി 23,500 ന് താഴെ നീങ്ങിയാല്‍ ഇടിവ് തുടരാന്‍ സാധ്യത
ജനുവരി ഒൻപതിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 162.45 പോയിന്റ് (0.69%) താഴ്ന്ന് 23,526.50 ൽ ക്ലോസ് ചെയ്തു, നിഫ്റ്റി 23,500 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിനു താഴെ ക്ലോസ് ചെയ്താൽ മാന്ദ്യം തുടരും.
നിഫ്റ്റി താഴ്ന്ന് 23,674.80 ൽ വ്യാപാരം തുടങ്ങി. സെഷനിലുടനീളം മാന്ദ്യ പ്രവണത തുടർന്നു. സൂചിക 23,503.10 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 23,526.50 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. കൂടുതൽ നഷ്ടം റിയൽറ്റി, പിഎസ്‌യു ബാങ്കുകൾ, മെറ്റൽ, ഐടി എന്നീ മേഖലകളിലായിരുന്നു. 651 ഓഹരികൾ ഉയർന്നു, 2056 എണ്ണം ഇടിഞ്ഞു, 134 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി 50ക്കു കീഴിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ബജാജ് ഓട്ടോ, നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലീവർ, ബ്രിട്ടാനിയ എന്നിവയാണ്. കൂടുതൽ നഷ്ടം നേരിട്ടത് ശ്രീറാം ഫിൻ, ഒഎൻജിസി, ബിപിസിഎൽ, കോൾ ഇന്ത്യ എന്നിവയാണ്.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 23,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ ലെവലിനു താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബെയറിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 23,250 ലെവലിലാണ്. 23,640 ആണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പുൾബാക്ക് റാലി തുടങ്ങാൻ സൂചിക ഈ ലെവലിനെ മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
സപ്പോർട്ട് 23,500 -23,400 -23,300
റെസിസ്റ്റൻസ് 23,640 -23,750 -23,860
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
സപ്പോർട്ട് 23,500 -23,250
റെസിസ്റ്റൻസ് 24,200 -24,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 331.55 പോയിന്റ് നഷ്ടം രേഖപ്പെടുത്തി 49,503.50 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഡൗൺട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. 49,600 ൽ സൂചികയ്ക്ക് ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ ലെവലിനു താഴെ തുടർന്നാൽ വരും ദിവസങ്ങളിലും ഡൗൺട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 49,200 ലെവലിലാണ്.
ഇൻട്രാഡേ ട്രേഡർമാർക്ക്
സപ്പോർട്ട് 49,200 -48,900 -48,600
റെസിസ്റ്റൻസ് 49,600 -50,000 -50,൪൦൦
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 48,300 -47,250
പ്രതിരോധം 49,600 -50,600.