സൂചകങ്ങള്‍ക്ക് പോസിറ്റീവ് പ്രവണത; നിഫ്റ്റി 24,500 ല്‍ നിന്ന് പുള്‍ബാക്ക് റാലിക്ക് സാധ്യത; ഇന്‍ട്രാഡേ പ്രതിരോധം 24,700

നിഫ്റ്റി 8.95 പോയിൻ്റ് (0.04%) താഴ്ന്ന് 24,610.05 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഹ്രസ്വകാല സപ്പോർട്ട് ആയ 24,500-ന് താഴെ നീങ്ങിയാൽ താഴേയ്ക്കുള്ള പക്ഷപാതം തുടരും.

നിഫ്റ്റി ഉയർന്ന് 24,625.70 ൽ വ്യാപാരം തുടങ്ങി. രാവിലെ 24,677.80 ലെ ഉയരം പരീക്ഷിച്ചു. പിന്നീട് സൂചിക താഴ്ന്ന് 24,610.05 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 24,510 ൽ എത്തി. റിയൽറ്റി, ഐടി, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. മാധ്യമങ്ങൾ, ഫാർമ, ഓട്ടോ എന്നിവ നഷ്ടത്തിലായി. 1272 ഓഹരികൾ ഉയർന്നു, 1376 എണ്ണം ഇടിഞ്ഞു, 142 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50യിൽ ഏറ്റവും കൂടുതൽ നേട്ടം ശ്രീറാം ഫിൻ, ബജാജ് ഫിനാൻസ്, വിപ്രോ, എച്ച്സിഎൽ ടെക് എന്നിവയ്ക്കായിരുന്നു. കൂടുതൽ നഷ്ടം ഭാരതി എയർടെൽ, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഡോ. റെഡ്ഡീസ് എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. കാൻഡിൽസ്റ്റിക്കിൻ്റെ താഴത്തെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത് പിന്തുണ മേഖലയ്ക്ക് സമീപം വാങ്ങൽ പിന്തുണ ഉയർന്നു എന്നാണ്.

സൂചികയ്ക്ക് 24,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആയി മാറാം. അല്ലെങ്കിൽ, പിന്തുണമേഖലയിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,700 ആണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,580 -24,500 -24,425

പ്രതിരോധം 24,700 -24,775 -24,850

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,500 -23,800

പ്രതിരോധം 25,000 -25,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 169.95 പോയിൻ്റ് നേട്ടത്തിൽ 53,577.70 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി 53,500 എന്ന ഹ്രസ്വകാല പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിക ഉയരാവുന്ന സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 53,700 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 53,500 ആണ്.

ഇൻട്രാഡേ ലെവലുകൾ:

സപ്പോർട്ട് 53,500 -53,300 -53,100

പ്രതിരോധം 53,700 -53,900 -54,100

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ വ്യാപാരികൾക്കു

പിന്തുണ 53,500 -52,500

പ്രതിരോധം 54,400 -55,500.


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it