സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റിക്ക് 24,950 ല്‍ ഇന്‍ട്രാഡേ പിന്തുണ, പ്രതിരോധം 25,050
നിഫ്റ്റി 16.50 പോയിൻ്റ് (0.07%) ഉയർന്ന് 24,998.45 ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേ സപ്പോർട്ട് ആയ 24,950-ന് മുകളിൽ ഇൻഡെക്സ് നിലനിന്നാൽ പോസിറ്റീവ് ചായ്‌വ് തുടരും.
നിഫ്റ്റി ഉയർന്ന് 25,067.10ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 25,134.10 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക താഴ്ന്ന് 24,979.40 ലേക്ക് എത്തി. 24,998.45 ൽ ക്ലോസ് ചെയ്തു.
ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, ലോഹം, ഓട്ടോ എന്നിവ നല്ല നേട്ടത്തിൽ ക്ലാേസ് ചെയ്തു. ഫാർമ, ഹെൽത്ത്, ഐടി, മീഡിയ, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1459 ഓഹരികൾ ഉയരുകയും 1188 ഓഹരികൾ ഇടിയുകയും 95 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു.
നിഫ്റ്റി 50 യിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരത് ഇലക്ട്രോണിക്സ്, മാരുതി എന്നിവയാണ്. ഏറ്റവും കൂടുതൽ നഷ്ടം സിപ്ല, ടെക് മഹീന്ദ്ര,ട്രെൻ്റ്, സൺ ഫാർമ എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയേക്കാൾ താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,950 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 25,050 ആണ്. സൂചിക 24950 ലെവലിന് താഴെ നീങ്ങിയാൽ ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 25,050 നു മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,950 -24,855 -24,765
പ്രതിരോധം 25,050 -25,140 -25,235
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,750 -24,450
പ്രതിരോധം 25,500 -26,275.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 523.90 പോയിൻ്റ് നേട്ടത്തിൽ 51,530.90 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 51,470 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 51,750ൽ ആണ്. പോസിറ്റീവ് പ്രവണത തുടരാൻ സൂചിക പ്രതിരോധ നിലയ്ക്ക് മുകളിൽ നീങ്ങണം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെടാം.
ഇൻട്രാഡേ ട്രേഡേഴ്‌സിന്
സപ്പോർട്ട് 51,470 -51,240 -51,000,
പ്രതിരോധം 51,750 -52,000 -52,200
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്കു പിന്തുണ 50,500 -49,600
പ്രതിരോധം 51,750 -52,800.