നിഫ്റ്റി 24,500 മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്റ്; ബുള്ളിഷ് ആകാന്‍ 24,700 കടക്കണം; ഇന്‍ട്രാഡേ പിന്തുണ 24,425 വരെ
നിഫ്റ്റി 31.75 പോയിൻ്റ് (0.13%) ഉയർന്ന് 24,641.80 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് ട്രെൻഡ് തുടരാൻ സൂചിക 24,700ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
നിഫ്റ്റി ഉയർന്ന് 24,620.05 ൽ വ്യാപാരം തുടങ്ങി. സൂചിക ഇൻട്രാഡേ ഉയരം 24,691.80 ൽ പരീക്ഷിച്ചു. 24,641.80 ൽ ക്ലോസ് ചെയ്യുന്നതുവരെ വശങ്ങളിലേക്കു നീങ്ങി. എഫ്എംസിജി, ഓട്ടോ, ഐടി, റിയൽറ്റി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, മാധ്യമങ്ങൾ, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവ നഷ്ടത്തിലായി. 1389 ഓഹരികൾ ഉയരുകയും 1244 ഓഹരികൾ ഇടിയുകയും 157 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ട്രെൻ്റ്, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, ശ്രീറാം ഫിൻ എന്നിവയാണ്. കൂടുതൽ നഷ്ടം ജെഎസ്ഡബ്ല്യു സ്റ്റീൽ, അദാനി പോർട്സ്, എൻടിപിസി, എസ്ബിഐ എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 24,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 24,500 എന്ന സപ്പോർട്ട് ലെവലിന് മുകളിലാണ് സമാഹരിച്ചത്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,700 ആണ്. ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,600 -24,500 -24,425
പ്രതിരോധം 24,700 -24,775 -24,850
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,500 -23,800
പ്രതിരോധം 25,000 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 186.35 പോയിൻ്റ് നഷ്ടത്തിൽ 53,391.35 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ ചെറിയ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. കഴിഞ്ഞ കുറച്ച് ട്രേഡിംഗ് സെഷനുകളിൽ, സൂചിക പ്രതിരോധ നിലയായ 53,850-ന് താഴെയാണ് സമാഹരിക്കുന്നത്. ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്. സൂചികയ്ക്ക് 53,300 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 53600 ൽ.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 53,300 -53,100 -52,900
പ്രതിരോധം 53,600 -53,850 -54,050
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക്
പിന്തുണ 52,750 -51,750
പ്രതിരോധം 53,850 -54,500.