കരടികള്‍ കളം വിടുന്നില്ല; നിഫ്റ്റിക്ക് 24,085 ല്‍ ഇന്‍ട്രാഡേ പിന്തുണ, പുള്‍ബാക്ക് റാലിക്ക് 24,200 മറികടക്കണം; ബാങ്ക് നിഫ്റ്റി പോസിറ്റീവ്
നിഫ്റ്റി 6.90 പോയിൻ്റ് (0.03%) താഴ്ന്ന് 24,141.30 ലാണ് ക്ലോസ് ചെയ്തത്. 24,085 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാൽ താഴേയ്ക്കുള്ള പക്ഷപാതം തുടരും.
നിഫ്റ്റി താഴ്ന്ന് 24,087.30 ൽ വ്യാപാരം ആരംഭിച്ച് രാവിലെ 24,004.60 ലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. സൂചിക പിന്നീട് 24,141.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,336.80 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു.
ഐടി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ്നേട്ടമുണ്ടാക്കിയ മേഖലകൾ. മാധ്യമങ്ങൾ, ലോഹങ്ങൾ, ഫാർമ, എഫ്എംസിജി എന്നിവയ്ക്കാണു പ്രധാന നഷ്ടം. 782 ഓഹരികൾ ഉയരുകയും 1881 ഓഹരികൾ ഇടിയുകയും 110 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് പവർ ഗ്രിഡ്, ട്രെൻ്റ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയാണ്. ഏറ്റവും കൂടുതൽ നഷ്ടം ഏഷ്യൻ പെയിൻ്റസ്, ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റൽസ് ,സിപ്ല എന്നിവയെക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
സൂചികയ്ക്ക് 24,085 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,200 ലെവലിലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,085 -24,000 -23,900 പ്രതിരോധം 24,200 -24,330 -24,440
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,350
പ്രതിരോധം - 24,500- 25,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 315.55 പോയിൻ്റ് നേട്ടത്തിൽ 51,876.75 ൽ ക്ലോസ് ചെയ്തു. ,മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. 52,050 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 51,800- 51,540 - 51,300
പ്രതിരോധം 52,050 -52,285 - 52,500
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 51,000–50,000
പ്രതിരോധം 52,400–53,500.