നിഫ്റ്റി നെഗറ്റീവ് പ്രവണത തുടരുന്നു; 23,800ല്‍ ഹ്രസ്വകാല പിന്തുണ; അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 23,900
നിഫ്റ്റി 257.85 പോയിൻ്റ് (1.07%) ഇടിഞ്ഞ് 23,883.45 ൽ ക്ലോസ് ചെയ്തു. 23,800 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാൽ ഇടിവ് തുടരും.
നിഫ്റ്റി ഉയർന്ന് 24,225.80 ൽ വ്യാപാരം തുടങ്ങി. രാവിലെ 24,242.00 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. സൂചിക പിന്നീട് കുത്തനെ ഇടിഞ്ഞ് 23,883.45 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 23,839.20 എന്ന താഴ്ന്ന നിലയിലെത്തി.
റിയൽറ്റിയും ഐടിയും മാത്രമാണ് നേട്ടമുണ്ടാക്കിയ മേഖലകൾ. കൂടുതൽ നഷ്ടം നേരിട്ടത് ഓട്ടോ, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, എഫ്എംസിജി എന്നിവയാണ്.
613 ഓഹരികൾ ഉയർന്നു, 2042 ഓഹരികൾ ഇടിഞ്ഞു, 120 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ കൂടുതൽ നേട്ടം ഉണ്ടാക്കിയത് ട്രെൻ്റ്, ഇൻഫോസിസ്, സൺ ഫാർമ, എച്ച്സിഎൽ ടെക് എന്നിവയാണ്. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ബ്രിട്ടാനിയ, ബെൽ, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
സൂചികയ്ക്ക് 23,800ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാൻ സാധ്യതയുണ്ട്. സൂചിക കൂടുതൽ വിറ്റഴിഞ്ഞ (Oversold) മേഖലയിൽ തുടരുന്നു. സൂചിക സപ്പോർട്ട് ലെവൽ നിലനിർത്തിയാൽ ഒരു പുൾബായ്ക്ക് റാലിക്ക് സാധ്യതയുണ്ട്. 23,900ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,800 -23,700 -23,600 പ്രതിരോധം 23,900 -24,000 -24,100
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,350
പ്രതിരോധം 24,500 -25,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 718.95 പോയിൻ്റ് നഷ്ടത്തിൽ 51,157.80 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, എന്നാൽ സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.
സൂചികയ്ക്ക് 51,000 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്നും നെഗറ്റീവ് പ്രവണത തുടരാം. 51,300 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ട്രേഡേഴ്സിനു
സപ്പോർട്ട് 51,000 -50,750 -50,500
പ്രതിരോധം 51,300 -51,525 -51,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 51,000 -50,000
പ്രതിരോധം 52,400 -53,500.