നിഫ്റ്റി ശരാശരിക്ക് താഴെ; സൂചിക 24,925നു താഴെ നീങ്ങിയാല്‍ നെഗറ്റീവ് പ്രവണതക്ക് സാധ്യത, പ്രതിരോധം 25,025

നിഫ്റ്റി 34.20 പോയിൻ്റ് (0.14%) താഴ്ന്ന് 24,964.25 ലാണ് ക്ലോസ് ചെയ്തത്. 24,925 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നിലനിന്നാൽ താഴേക്കുള്ള പക്ഷപാതം തുടരും.

നിഫ്റ്റി താഴ്ന്ന് 24,985.30 ൽ വ്യാപാരം തുടങ്ങി. രാവിലെ 25,028.70 ൽ ഉയർന്ന നില പരീക്ഷിച്ചു. പിന്നീട് സൂചിക 24,920.10 എന്ന താഴ്ന്ന നിലയിലെത്തി, 24,964.25 ൽ ക്ലോസ് ചെയ്തു. ഫാർമ, മെറ്റൽ, മീഡിയ, ഐടി മേഖലകൾ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, റിയൽറ്റി, ഫിനാൻഷ്യൽ സർവീസ്, ഓട്ടോ മേഖലകൾ നഷ്ടത്തിലായി. 1298 ഓഹരികൾ ഉയർന്നു, 1321 ഓഹരികൾ ഇടിഞ്ഞു, 123 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ട്രെൻ്റ്, ഹിൻഡാൽകോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവയാണ്, കൂടുതൽ നഷ്ടം നേരിട്ടത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സിപ്ല എന്നിവയാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,925 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 25,025 ലാണ്. സൂചിക 24,925നു താഴെ നീങ്ങിയാൽ, താഴേക്കുള്ള പ്രവണത തുടരാം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 25,025 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,925 -24,850 -24,765

പ്രതിരോധം 25,025 -25,120 -25,215

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,750 -24,450

പ്രതിരോധം 25,500 -26,275.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 358.60 പോയിൻ്റ് നഷ്ടത്തിൽ 51,172.30 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 51,200 ആണ്. സൂചിക 51,000 എന്ന സപ്പോർട്ട് ലെവലിന് താഴെ നീങ്ങിയാൽ താഴോട്ടുള്ള ചായ്‌വ് തുടരും. സൂചിക 51200 ന് മുകളിൽ നീങ്ങിയാൽ ഒരു പുൾ ബായ്ക്ക് റാലി ഇന്ന് പ്രതീക്ഷിക്കാം.

ഇൻട്രാഡേ ട്രേഡേഴ്സിന്

സപ്പോർട്ട് 51,000 -50,800 -50,600

പ്രതിരോധം 51,200 -51,400 -51,600

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ വ്യാപാരികൾക്കു

പിന്തുണ 50,500 -49,600

പ്രതിരോധം 51,750 -52,800.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it