നിഫ്റ്റി 23,250 ന് മുകളില്‍ പോസിറ്റീവ് ട്രെന്റിന് സാധ്യത; പിന്തുണ 23,140; പ്രതിരോധം 23,500

ജനുവരി 14 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

നിഫ്റ്റി 90.10 പോയിന്റ് (0.39%) ഉയർന്ന് 23,176.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 23,250 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ പോസിറ്റീവ് പ്രവണത തുടരും.

നിഫ്റ്റി ഉയർന്ന് 23,165.90 ൽ വ്യാപാരം തുടങ്ങി. രാവിലെ 23,264.90 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. തുടർന്ന് സൂചിക പാർശ്വനീക്കത്തിലായി. 23,176.05 ൽ ക്ലോസ് ചെയ്തു. ഐടിയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, ലോഹം, മീഡിയ, ഓട്ടോ മേഖല എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 2005 ഓഹരികൾ ഉയർന്നു, 746 എണ്ണം ഇടിഞ്ഞു, 93 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനി എൻ്റർപ്രൈസസ്, ഹിൻഡാൽകോ, അദാനി പോർട്സ്, ശ്രീറാം ഫിൻ എന്നിവയാണ്. കൂടുതൽ നഷ്ടം എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യൂണിലീവർ, അപ്പോളോ ഹോസ്പിറ്റൽസ്, ടൈറ്റൻ എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനേക്കാൾ മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 23,250 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ ലെവലിനു മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിൽ പോസിറ്റീവ് പ്രവണത തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 23,500 ലാണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 23,140 ഉം. സൂചിക ഈ ലെവലിനു താഴെ നീങ്ങുകയാണെങ്കിൽ, സമീപകാല ഇടിവ് പുനരാരംഭിച്ചേക്കാം.

ഇൻട്രാഡേ ലെവലുകൾ:

സപ്പോർട്ട് 23,140 -23,050 -22,950

റെസിസ്റ്റൻസ് 23,275 -23,365 -23,500

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

സപ്പോർട്ട് 22,750 -22,250

റെസിസ്റ്റൻസ് 23,250 -23,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 687.90 പോയിന്റ് നേട്ടം രേഖപ്പെടുത്തി 48,279.15 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെ തുടരുന്നു. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ പ്രതിരോധമായ 48,300 ന് മുകളിലായി ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ പോസിറ്റീവ് ചായ്‌വ് തുടരാം. സൂചിക പിന്തുണയ്ക്ക് താഴെ നീങ്ങുകയാണെങ്കിൽ, സമീപകാല ഇടിവ് പുനരാരംഭിക്കും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 48,950 ലാണ്.

ഇൻട്രാഡേ ട്രേഡർമാർക്ക്

സപ്പോർട്ട് 48,575 -48,250 -48,000

റെസിസ്റ്റൻസ് 48,950 -49,275 -49,550

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക്

സപ്പോർട്ട് 48,300 -47,250

പ്രതിരോധം 48,600 -50,700.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it