വിപണിയില്‍ സമാഹരണ പ്രവണത; നിഫ്റ്റി ഹ്രസ്വകാല പ്രതിരോധം 23,250; പിന്തുണ 23,140

ജനുവരി 15 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

നിഫ്റ്റി 37.15 പോയിന്റ് (0.16%) ഉയർന്ന് 23,213.20 ൽ ക്ലോസ് ചെയ്തു. പോസിറ്റീവ് ട്രെൻഡ് തുടരാൻ സൂചിക 23,250 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.

നിഫ്റ്റി ഉയർന്ന് 23,250.40 ൽ വ്യാപാരം തുടങ്ങി. രാവിലെ 23,293.70 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ താഴേക്ക് പോയി 23,213.20 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, ഐടി, മെറ്റൽ, പി‌എസ്‌യു ബാങ്ക് എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. പ്രധാന നഷ്ടം മീഡിയ, ഫാർമ, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ് എന്നിവയ്ക്കാണ്. 1431 ഓഹരികൾ ഉയർന്നു,1296 ഓഹരികൾ ഇടിഞ്ഞു, 117 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 യിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ട്രെൻ്റ്, എൻടിപിസി, പവർഗ്രിഡ്, കൊട്ടക് ബാങ്ക് എന്നിവയാണ്. പ്രധാന നഷ്ടം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 23,250ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഇതിനു മുകളിൽ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിൽ പോസിറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് ഇതിനു താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 23,140 ലാണ്. സൂചിക ഇതിനു താഴെ നീങ്ങിയാൽ, സമീപകാല ഡൗൺട്രെൻഡ് പുനരാരംഭിച്ചേക്കാം.

ഇൻട്രാഡേ ലെവലുകൾ:

സപ്പോർട്ട് 23,140 -23,050 -22,950

റെസിസ്റ്റൻസ് 23,275 -23,365 -23,500

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

സപ്പോർട്ട് 22,750 -22,250

റെസിസ്റ്റൻസ് 23,250 -23,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 22.55 പോയിന്റ് നേട്ടം രേഖപ്പെടുത്തി 48,751.70 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക്

രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനേക്കാൾ മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 48,950 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, പിന്തുണ 48,550 ലാണ്. സൂചിക 48 ,950 നു മുകളിൽ നീങ്ങിയാൽ വരും ദിവസങ്ങളിൽ പോസിറ്റീവ് ചായ്‌വ് തുടരാം. സൂചിക 48,550 ന്റെ പിന്തുണയ്ക്ക് താഴെ നീങ്ങിയാൽ സമീപകാല ഇടിവ് പുനരാരംഭിക്കും.

ഇൻട്രാഡേ ട്രേഡർമാർക്ക്

സപ്പോർട്ട് 48,550 -48,250 -47,950 റെസിസ്റ്റൻസ് 48,950 -49,275 -49,550

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 48,300 -47,250

പ്രതിരോധം 48,600 -50,700.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it