സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റി 25,020 ന് താഴെ നീങ്ങിയാല്‍ ഡൗണ്‍ ട്രെന്‍ഡിന് സാധ്യത; പ്രതിരോധം 25,100

നിഫ്റ്റി 70.60 പോയിൻ്റ് (0.28%) താഴ്ന്ന് 25,057.35 ൽ ക്ലോസ് ചെയ്തു. 25,020 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക ട്രേഡ് ചെയ്തു നിലനിന്നാൽ താഴേക്കുള്ള പക്ഷപാതം തുടരും.

നിഫ്റ്റി ഉയർന്ന് 25,186.30 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേ ഉയരം 25,212.10ൽ പരീക്ഷിച്ചു. പിന്നീട് സൂചിക താഴ്ന്ന് 25,008.20 എന്ന ഇൻട്രാഡേ താഴ്ചയിലെത്തി. 25,057.35 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, മീഡിയ, എഫ്എംസിജി, ബാങ്കുകൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, പ്രധാന നഷ്ടം മെറ്റൽ, ഓട്ടോ, ഫാർമ, ഐടി എന്നിവയ്ക്കാണ്. 1297 ഓഹരികൾ ഉയർന്നു, 1305 എണ്ണം ഇടിഞ്ഞു, 141 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും വലിയ നേട്ടം ബി.പി.സി.എൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, ബ്രിട്ടാനിയ, ഭാരതി എയർടെൽ എന്നിവയ്ക്കാണ്. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് എച്ച്‌.ഡി.എഫ്‌.സി ലൈഫ്, ബജാജ് ഓട്ടോ, വിപ്രോ, ബജാജ്‌ ഫിനാൻസ് എന്നിവയാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. നിഫ്റ്റി ഇടക്കാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 25,020 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 25,100 ആണ്. സൂചിക 25,020ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. ബുള്ളിഷ് പ്രവണതയിലാകാൻ സൂചിക ഇൻട്രാഡേ റെസിസ്റ്റൻസ് 25,100 നെ മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 25,020 -24,965 -24,915 പ്രതിരോധം 25,100 -25,150 -25,215

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,750 -24,450

പ്രതിരോധം 25,500 -26,275.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 89.10 പോയിൻ്റ് നേട്ടത്തിൽ 51,906.00ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചികയ്ക്ക് 51,800ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 52,000 ആണ്. അപ്‌ട്രെൻഡ് നിലനിർത്താൻ, സൂചിക 52,000 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ ട്രേഡേഴ്സിനു

സപ്പോർട്ട് 51,800 -51,600 -51,400 പ്രതിരോധം 52,000 -52,200 -52,400

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 51,750 -50,500

പ്രതിരോധം 52,800 -54,460.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it