നിഫ്റ്റ് ഇടക്കാല ശരാശരിക്ക് താഴെ; സൂചകങ്ങള്‍ക്ക് നെഗറ്റീവ് പ്രവണത; ഇന്‍ട്രാഡേ പിന്തുണ 23,500; തിരിച്ചു കയറാന്‍ 23,600 ന് മുകളില്‍ കടക്കണം
നിഫ്റ്റി 26.35 പോയിന്റ് (0.11%) താഴ്ന്ന് 23,532.70 ൽ ക്ലോസ് ചെയ്തു. 200 ദിവസ എസ്എംഎ (സിംപിൾ മൂവിംഗ് ആവരേജ്) ആയ 23,555 സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള പ്രതിരോധമായി പ്രവർത്തിക്കുന്നു, സൂചിക ഇതിനു താഴെ തുടർന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരും.
നിഫ്റ്റി താഴ്ന്ന് 25,542.70 ലാണ് വ്യാപാരം തുടങ്ങിയത്. കൂടുതൽ താഴേക്ക് നീങ്ങുന്നതിന് മുമ്പ് 23,675.90 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 23,484.20 എന്ന താഴ്ന്ന നിലയിലെത്തി 23,532.70 ൽ ക്ലോസ് ചെയ്തു.
മാധ്യമങ്ങൾ, റിയൽറ്റി, ഓട്ടോ, സ്വകാര്യ ബാങ്കുകൾ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, എഫ്എംസിജി, പൊതുമേഖലാ ബാങ്കുകൾ, ഫാർമ, ലോഹങ്ങൾ എന്നിവ നഷ്ടത്തിലായി. 1380 ഓഹരികൾ ഉയരുകയും 1298 ഓഹരികൾ ഇടിയുകയും 99 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോ കോ, എച്ച്‌ഡിഎഫ്‌സി ലൈഫ്, റിലയൻസ് എന്നിവയാണ്. ഏറ്റവും കൂടുതൽ നഷ്‌ടമായത് ഹിന്ദുസ്ഥാൻ യൂണിലീവർ, ടാറ്റാ കൺസ്യൂമർ, ബ്രിട്ടാനിയ, ബിപിസിഎൽ എന്നിവയാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ഡോജി കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി 200 ദിവസ മൂവിംഗ് ശരാശരിക്ക് തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ ലെവൽ 23,555 ആണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചിക 200-ദിന എസ്എംഎയ്ക്ക് താഴെയായി തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരും. ഹ്രസ്വകാല പിന്തുണ 23,150 ലാണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 23,600 ലാണ്, അതേസമയം പിന്തുണ 23,500 ആണ്. ഒരു ബൗൺസ് ബാക്കിനായി സൂചിക 23,600 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,500 -23,400 -23,300
പ്രതിരോധം 23,600 -23,700 -23,800
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,150 -22,750
പ്രതിരോധം 23,800 -24,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 91.20 പോയിൻ്റ് നേട്ടത്തിൽ 50,179.55 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 49,900-49,600 ഏരിയയിൽ ഒന്നിലധികം പിന്തുണയുണ്ട്. 200 ദിവസത്തെ EMA, SMA എന്നിവ യഥാക്രമം 49,907, 49,750 എന്നിങ്ങനെയാണ്. ഹ്രസ്വകാല പിന്തുണ 49,600 ലെവലിലാണ്. സൂചിക ഈ നിലവാരങ്ങൾക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം. 50,350 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 51,000 -49,750 -49,500
പ്രതിരോധം 50,350 -50,650 -51,000
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്കു പിന്തുണ 49,600 -48,300
പ്രതിരോധം 51,000 -52,400.