സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റിക്ക് ഇന്‍ട്രാഡേ പിന്തുണ 23,350; പ്രതിരോധം 23,600
നിഫ്റ്റി 78.90 പോയിന്റ് (0.34%) താഴ്ന്ന് 23,483.80 ൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 23,350 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെയായാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം.
നിഫ്റ്റി ഉയർന്ന് 23,605.30 ലാണു വ്യാപാരം തുടങ്ങിയത്. എന്നാൽ ആക്കം തുടരുന്നതിൽ സൂചിക പരാജയപ്പെട്ടു. ക്രമേണ ഇടിഞ്ഞ് 23,483.80 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 23,350.40 ൽ എത്തി.
മെറ്റൽ, എഫ്എംസിജി, പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി തുടങ്ങിയ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, മീഡിയ, ഫാർമ എന്നിവ നഷ്ടത്തിലായി. 967 ഓഹരികൾ ഉയരുകയും 1686 ഓഹരികൾ ഇടിയുകയും 126 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഹിൻഡാൽകോ, ഹീറോ മോട്ടോ കോ, ടാറ്റാ സ്റ്റീൽ, എം ആൻഡ് എം എന്നിവയാണ്, അതേസമയം ടിസിഎസ്, ബിപിസിഎൽ, ഇൻഫി, ഡോ. റെഡ്ഡീസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
സൂചികയ്ക്ക് 23,350 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 23,150 ലെവലിലാണ്. സൂചികയ്ക്ക് 23,600 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ബൗൺസ് ബാക്കിന് സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,350 -23,250 -23,150. പ്രതിരോധം 23,500 -23,600 -23,730
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,150 -22,750
പ്രതിരോധം 23,800 -24,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 184.25 പോയിൻ്റ് നേട്ടത്തിൽ 50,363.80 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 49,900-49,600 ഏരിയയിൽ ഒന്നിലധികം പിന്തുണയുണ്ട്. സൂചിക ഈ ലെവലുകൾക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 50,500 ലാണ്, പിന്തുണ 50,200 ആണ്. ഒരു പോസിറ്റീവ് ട്രെൻഡിന്, സൂചിക 50,500 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 50,200 -49,960 -49,650 പ്രതിരോധം 50,500 -50,800 -51,000
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 49,600 -48,300
പ്രതിരോധം 51,000 -52,400.