സൂചികകള്‍ നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റി 24,900 ന് മുകളില്‍ നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്റിന് സാധ്യത, പിന്തുണ 24,800
നിഫ്റ്റി 104.20 പോയിൻ്റ് (0.42%) ഉയർന്ന് 24,854.05 ലാണ് ക്ലോസ് ചെയ്തത്. 24,900 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിന് മുകളിൽ ഇൻഡെക്സ് ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ചായ്വ് തുടരും.
നിഫ്റ്റി താഴ്ന്ന് 24,664.90 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 24,567.70 എന്ന താഴ്ന്ന നിലയിലെത്തി. സൂചിക ക്രമേണ ഉയർന്ന് 24,854.05 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേ ഉയരം 24,886.20 പരീക്ഷിച്ചു.
ഐടിയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. ബാങ്ക്, ലോഹം, ധനകാര്യ സേവനങ്ങൾ, മാധ്യമങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1172 ഓഹരികൾ ഉയർന്നു, 1477 എണ്ണം ഇടിഞ്ഞു, 96 മാറ്റമില്ലാതെ തുടർന്നു. ' വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിൽ വലിയ നേട്ടം ആക്സിസ് ബാങ്ക്, വിപ്രോ, ഐഷർ മോട്ടോഴ്സ്,ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കായിരുന്നു. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഇൻഫോസിസ്, ഏഷ്യൻ പെയിൻ്റ്സ്, ബ്രിട്ടാനിയ, നെസ്ലെ എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നത് തുടരുന്നു, നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികളേക്കാൾ താഴെയാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് പോസിറ്റീവ് ചായ്വ് കാണിക്കുന്നു.
സൂചികയ്ക്ക് 24,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 24,900 ആണ്. സൂചിക 24,900ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ബെയറിഷ് ട്രെൻഡിലേക്കു മാറാൻ സൂചിക 24,800 നു താഴെ നീങ്ങണം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,800 -24,700 -24,600 പ്രതിരോധം 24,900 -25,000 -25,100
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,500 -24,000
പ്രതിരോധം 25,250 -25800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 805.40 പോയിൻ്റ് നേട്ടത്തിൽ 52,094.20 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി
മുൻ പ്രതിരോധ നിലയായ 52,000 ന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 52,200 ലെവലിൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്, പിന്തുണ 52,000 ആണ്. സൂചിക 52,200 ന് മുകളിൽ നീങ്ങുകയാണെങ്കിൽ, മുന്നേറ്റം തുടരും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 52,000 -51,800 -51,600 പ്രതിരോധം 52,200 -52,400 -52,600
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡിംഗ്
പിന്തുണ 52.000 -50,500
പ്രതിരോധം 53,350 -54,400.