നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്കു താഴെ; ഇന്‍ട്രാഡേ പിന്തുണ 24,700, പോസിറ്റീവ് ട്രെന്റിന് 24,800 മുകളില്‍ നീങ്ങണം

നിഫ്റ്റി 72.95 പോയിൻ്റ് (0.29%) താഴ്ന്ന് 24,781.10 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ സപ്പോർട്ട് ആയ 24,700-ന് താഴെ സൂചിക നീങ്ങിയാൽ നെഗറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി ഉയർന്ന് 24,956.20 ൽ വ്യാപാരം തുടങ്ങി. രാവിലെ 24,978.30 എന്ന ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 24,679.60 എന്ന താഴ്ന്ന നിലയിലെത്തി. 24,781.10 ൽ ക്ലോസ് ചെയ്തു. വാഹനങ്ങളും ധനകാര്യ സേവനങ്ങളും ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്ന് അവസാനിച്ചു. മാധ്യമങ്ങൾ, ലോഹം, റിയൽറ്റി, ഐടി എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1995 ഓഹരികൾ ഉയർന്നു, 629 എണ്ണം ഇടിഞ്ഞു, 122 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടം ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിൻ്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കാണ്. കൂടുതൽ നഷ്ടം നേരിട്ടത് ടാറ്റാ കൺസ്യൂമർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസെർവ്, ബിപിസിഎൽ എന്നിവയ്ക്കും.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു. നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് ചായ്‌വ് സൂചിക്കുന്നു.

സൂചികയ്ക്ക് 24,700 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 24,800 ആണ്. സൂചിക 24,700 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ നെഗറ്റീവ് ട്രെൻഡ് ഇന്നും തുടരാം. പോസിറ്റീവ് ട്രെൻഡിലാകാൻ, സൂചിക 24,800 നു മുകളിൽ നീങ്ങണം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,700 -24,600 -24,500

പ്രതിരോധം 24,800 -24,900 -25,000

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,500 -24,000

പ്രതിരോധം 25,250 -25,800.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 131.50 പോയിൻ്റ് നഷ്ടത്തിൽ 51,962.70 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണതയാണ് സൂചിപ്പിക്കുന്നത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ സപ്പോർട്ട് ആയ 52,000-ന് തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നേരിയ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 52,100 ആണ്. സൂചിക 51800 നു താഴെ നീങ്ങിയാൽ, താഴേക്കുള്ള പ്രവണത തുടരും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം

ഇൻട്രാഡേ ട്രേഡേഴ്‌സിന്

സപ്പോർട്ട് 51,800 -51,600 -51,400 പ്രതിരോധം 52,100 -52,400 -52,600

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ ട്രേഡർമാർക്കു പിന്തുണ 52,000 -50,500

പ്രതിരോധം 53,350 -54,400.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it